1885 ൽ തൃശൂരിൽ പ്രവർത്തനമാരംഭിച്ചതാണ് തൃശൂർ മൃഗശാല. തൃശൂർ നഗരമദ്ധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ഈ മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിലൊന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാല എന്ന നിലയിൽ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉടന്‍ തുറക്കും. എങ്കിലും ഈ പഴയ മൃഗശാലയിലേക്ക് ആളുകളെ ആകർഷിക്കുന്ന നിരവധി കാഴ്ചകൾ ഇവിടെ  നിലനിൽക്കുന്നുണ്ട്.

അതിൽ ഒന്നാണ് ടുട്ടു. പേര് കേൾക്കുമ്പോൾ എന്താണ് ടുട്ടു, ആരാണ് ടുട്ടു, ഇനി ഏതെങ്കിലും വളർത്തു മൃഗമാണോ എന്നൊക്കെ തന്നെ ആവും എല്ലാവരുടെയും മനസിലേക്ക് വരുന്നത്. തൃശൂർ മൃഗശാലയുടെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ടുട്ടു എന്ന് വിളിപ്പേരുള്ള കാട്ടുപോത്തിന്റെ സങ്കരയിനം. വടക്കുകിഴക്കൻ ഇന്ത്യക്കാർ വീടുകളിൽ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുൻ അല്ലെങ്കിൽ ഗായൽ. ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കാട്ടുപോത്തിൽ നിന്നും ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത് . മിഥുൻ വളർത്തൽ അരുണാചൽ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. നാഗാലാ‌‍ൻഡ്, അരുണാചൽ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗമായ ഇതേ മിഥുൻ തന്നെയാണ് കേരളത്തിലെ തൃശൂർ മൃഗശാലയുടെ അലങ്കാരമായി മാറിയിരിക്കുന്നത്.

മൃഗശാലയിലെ ഒട്ടുമിക്ക മൃഗങ്ങൾക്കും ഒഫീഷ്യലി അല്ലെങ്കിൽ പോലും അധികൃതർ വിളിപ്പേരുകൾ വയ്ക്കാറുണ്ട്. അക്കൂട്ടത്തിൽ ആണ് ടുട്ടു. അവിടെയുണ്ടായിരുന്ന ഏതോ കീപ്പർ വിളിച്ചു തുടങ്ങിയ പേരാണ് ഇത്. തൃശൂർ മൃഗശാലയിൽ തന്നെയാണ് ടുട്ടു ജനിച്ചത്. ഇതിന് പശുവിനോട് സാമ്യം ഉണ്ട്. പശുക്കൾക്ക് കൊടുക്കുന്നത് പോലെ തന്നെ പുല്ലും ഇലകളും കാലിത്തീറ്റയും ഒക്കെയാണ് ടുട്ടുവിന് ഭക്ഷണമായി നൽകാറുള്ളത്. മുളപ്പിച്ച പയറും ഭക്ഷണമായി നൽകാറുണ്ട് എന്ന് അധികൃതർ പറഞ്ഞു.

2008 ൽ ആണ് ടുട്ടു ജനിച്ചത്. 15 മുതൽ 20 വർഷം വരെയാണ് ഈ ഇനത്തിൽ പെട്ട മ്യങ്ങൾക്ക് ആയുസ്സ് ഉള്ളത്. ഇവയുടെ ഗർഭകാലം 260 മുതൽ 280 ദിവസം വരെയാണ്.

Tutu, a Mithun (wild buffalo hybrid) born in Thrissur Zoo, has become a major attraction. Learn more about Tutu’s story, its unique characteristics, and the history of one of India’s oldest zoos.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version