ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായങ്ങളിലൊന്നാണ് കയർ. പ്രകൃതിദത്തമായ ചകിരിനാരുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന കയർ ഉത്പന്നങ്ങൾ രാജ്യത്തിനകത്തും പുറത്തും ഒരേപോലെ പ്രിയങ്കരമാണ്. രാജ്യത്തെ പ്രധാന നാളികേരം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ, അതായത്, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട്, ഗോവ, അസം, ഒറീസ്സ, ആൻഡമാൻ & നിക്കോബാർ, പോണ്ടിച്ചേരി, ലക്ഷദ്വീപ് മുതലായവയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന ആണ് ഈ കയർ വ്യവസായം നൽകുന്നത്.  മൊത്തം ആഗോള കയർ ഫൈബർ ഉൽപാദനത്തിൻ്റെ 90 ശതമാനവും ശ്രീലങ്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ്. ഇന്ത്യ പ്രതിവർഷം ഏകദേശം 350,000 മെട്രിക് ടൺ (MT) കയർ നാരുകൾ ഉത്പാദിപ്പിക്കുന്നു.

കയർ പിത്ത്, കയർ ഫൈബർ, ടഫ്റ്റഡ് മാറ്റുകൾ, കൈത്തറി മാറ്റുകൾ, പവർ ലൂം മാറ്റുകൾ, കയർ നൂൽ, കയർ ഭൂവസ്ത്രങ്ങൾ, കൈത്തറി മാറ്റിംഗ്, പവർലൂം മാറ്റിംഗ്, റബ്ബറൈസ്ഡ് കയർ, റഗ്ഗുകൾ മുതലായവ ആണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ കയറും കയറുൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നു.

2022-23 കാലയളവിൽ ഏകദേശം 134 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് കയറുൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു.  യുഎസ്എ, ചൈന, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ, യുകെ, സ്പെയിൻ, ഓസ്‌ട്രേലിയ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, കാനഡ, യുഎഇ, പെറു എന്നിവിടങ്ങളിലേക്കാണ് കൂടുതലായും ഇന്ത്യയിൽ നിന്നും കയറ്റുമതി നടത്തുന്നത്.

കയർ വ്യവസായത്തിലും കയറ്റുമതിയിലും ഇന്ത്യയുടെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്ന സംസഥാനമാണ് കേരളം. കയർ വ്യവസായത്തിന്റെ നാഡി കേന്ദ്രമാണ് കേരളത്തിലെ ആലപ്പുഴ. ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത് ആകട്ടെ ആലപ്പുഴയിലെ ഒരു കമ്പനിയും. ലോകമെമ്പാടുമുള്ള വിപണിയിൽ ഈ കേരള കമ്പനിയുടെ കയറുത്പന്നങ്ങൾക്ക് വൻ ഡിമാൻഡ് ആണ് ഉള്ളത്. മെയ്ഡ് ഇൻ ഇന്ത്യ ക്യാംപെയിനിന്റെ ഭാഗമായി ഇന്ത്യൻ കയറുത്പന്നങ്ങൾ ആഗോള വിപണിയിൽ എത്തിക്കുന്ന ഈ കമ്പനി ട്രാവൻകൂർ കൊക്കോട്ടഫ്റ്റ് ആണ്.

1917-ൽ,  വേലായുധൻ എന്ന ദീർഘദർശിയായ ബിസിനസുകാരൻ, കയറിൻ്റെ നാടായ ആലപ്പുഴയിൽ ഒരു കയർ കയറ്റുമതി ബിസിനസ്സ് സ്ഥാപിച്ചു. വിശ്വാസം, അർപ്പണബോധം, പ്രൊഫഷണൽ നൈതികത തുടങ്ങിയ മൂല്യങ്ങളാണ് ഈ നൂറ്റാണ്ട് പഴക്കമുള്ള ബിസിനസ് ഗ്രൂപ്പിൻ്റെ അടിസ്ഥാനം. കയർ കയറ്റുമതി കമ്പനിയായി തുടങ്ങിയ സ്ഥാപനം ഇന്ന് 50 മില്യൺ ഡോളർ വാർഷിക വരുമാനമുള്ള ബിസിനസ് ഗ്രൂപ്പായി വളർന്നു. ഇപ്പോൾ അതിൻ്റെ അഞ്ചാം തലമുറയിൽ എത്തി നിൽക്കുകയാണ് ഈ ബിസിനസ്.  ഈ ഗ്രൂപ്പിൻ്റെ ആധുനിക ശാഖയാണ് ട്രാവൻകൂർ കൊക്കോട്ടഫ്റ്റ്.

ടഫ്റ്റഡ് കയർ മാറ്റ്‌സ്, നെയ്ത കയർ പരവതാനികൾ, മോൾഡഡ് റബ്ബർ / പോളിപ്രൊഫൈലിൻ മാറ്റുകൾ എന്നിവയുടെ സ്വന്തം നിർമ്മാണ ഫാക്ടറികളുമായി ഒരു ഇന്തോ-ജർമ്മൻ സംയുക്ത സംരംഭമായി ആണ് ഇത് ആരംഭിച്ചത്. 2020-ൽ 85-ലധികം രാജ്യങ്ങളിലേക്ക് 2500 കണ്ടെയ്‌നർ ലോഡുകൾ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ ഡോർമാറ്റ് കയറ്റുമതിക്കാരായി Cocotuft മാറി. Cocotuft ൻ്റെ ഡിസൈൻ പാലറ്റിൽ 20000 ഡിസൈനുകൾ അടങ്ങിയ 15-ലധികം കാറ്റലോഗുകൾ ഉൾപ്പെടുന്നു. ഇത് വിപണിയെ അടിസ്ഥാനമാക്കിയുള്ളതും വാങ്ങുന്നയാൾക്ക് ഇഷ്ടപ്പെടുന്നതുമായ ഡിസൈൻ തീമുകൾ വികസിപ്പിക്കാൻ കമ്പനിയെ സഹായിക്കുന്നു.

Discover Travancore Cocotuft, a Kerala-based company revolutionizing rope exports and coir products. As a leading exporter with over 100 years of legacy, Cocotuft exports to 85+ countries.

Share.

Comments are closed.

Exit mobile version