രാജ്യത്തെ ഏറ്റവും വലിയ ഫാഷൻ മാർക്കറ്റുകളിലൊന്നാണ് മിന്ത്ര. ഫ്ലിപ്കാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഫാഷൻ പോർട്ടലായ മിന്ത്രയുടെ സി.ഇ.ഒ
ആണ് നന്ദിത സിൻഹ. 2022 ജനുവരി ഒന്നിന് ആണ് നന്ദിത സിൻഹയെ മിന്ത്രയുടെ സിഇഒ ആയി നിയമിച്ചത്. ആദ്യമായി ഫ്ലിപ്കാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ പോർട്ടലിൽ എത്തിയ ആദ്യ വനിത സിഇഒ എന്ന പദവിയും നന്ദിതയ്ക്ക് സ്വന്തമാണ്.

2013 മുതൽ ഫ്ലിപ്കാർട്ടിലുള്ള നന്ദിത സിൻഹ കമ്പനിയുടെ കസ്റ്റമർ ഗ്രോത്ത്, മീഡിയ ആൻഡ് എൻഗേജ്മെൻറ് വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ശേഷമാണ് സിഇഒ പദവിയിലേക്ക് എത്തിയത്.

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിലൂടെയാണ് അവർ തൻ്റെ മികച്ച കരിയർ ആരംഭിച്ചത്. ബ്രിട്ടാനിയയിൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ച നന്ദിത അവിടെ അഞ്ച് വർഷത്തെ ജോലിക്ക് ശേഷം 2009 ൽ ക്ലയൻ്റ് മാനേജരായി. കഠിനാധ്വാനത്തിലൂടെ ആണ് ഈ സൂപ്പർ വുമൺ രാജ്യത്തെ ഫാഷൻ്റെ ഏറ്റവും മികച്ച ഓൺലൈൻ മാർക്കറ്റുകളിലൊന്നായ  മിന്ത്രയുടെ സിഇഒ ലെവലിലേക്ക് എത്തിയത്.

 ബ്രിട്ടാനിയ പ്രൊഡക്റ്റ് മാനേജർ എന്ന നിലയിൽ മീഡിയ സ്ട്രാറ്റജിക്കും ആശയവിനിമയത്തിനും നന്ദിത മേൽനോട്ടം വഹിച്ചു. ബ്രിട്ടാനിയയിലെ ജോലി അവസാനിപ്പിച്ച ശേഷം  ഓൺലൈൻ റീട്ടെയിലറായ MyBabyCart.com-ൻ്റെ സഹസ്ഥാപകയായി നന്ദിത മാറി. പിന്നീടാണ് ഫ്ലിപ്പ്കാർട്ടിലേക്ക് നന്ദിത എത്തുന്നത്. നന്ദിത സിൻഹ എട്ട് വർഷത്തിലേറെ ഫ്ലിപ്പ്കാർട്ടിൽ ജോലി ചെയ്തു. 2007ലാണ് ഇന്ത്യയിലെ പ്രമുഖ ഫാഷൻ ഇ-കോമേഴ്സ് സൈറ്റായ മിന്ത്രക്ക് തുടക്കം കുറിക്കുന്നത്. 2014ൽ ഫ്ലിപ്കാർട്ട് മിന്ത്രയെ ഏറ്റെടുത്തു. മിന്ത്രയുടെ ബിഗ് ബില്യൺ ഡേയ്‌സിൻ്റെ വിൽപ്പനയ്ക്ക് നേതൃത്വം നൽകുകയും ഉപഭോക്തൃ വളർച്ചയ്ക്കും ഏറ്റെടുക്കലിനും മേൽനോട്ടം വഹിക്കുകയും ചെയ്തുകൊണ്ട് ബ്രാൻഡ് നിർമ്മിക്കാൻ നന്ദിത സഹായിച്ചു.

 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അല്ലെങ്കിൽ ബിഎച്ച്‌യുവിൽ ആണ് നന്ദിത തൻ്റെ ബി-ടെക് ബിരുദം പൂർത്തിയാക്കിയത്. പ്രശസ്തമായ ഫാക്കൽറ്റി ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസിൽ (എഫ്എംഎസ്) മാർക്കറ്റിങ്ങിൽ എംബിഎയും നേടി.

Learn about Nandita Sinha, CEO of Myntra since January 2022, and her inspiring journey from IIT BHU to leading one of India’s top fashion e-commerce platforms. Her fearless leadership has driven Myntra’s impressive growth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version