സംസ്ഥാനത്തെ പൈനാപ്പിൾ  കർഷകരും,  വ്യാപാരികളും   പൈനാപ്പിൾ വില കുതിച്ചു കയറുന്നതിന്റെ ആഹ്ലാദത്തിലാണ്. ഏറെക്കാലത്തിന് ശേഷമിതാ വില കിലോക്ക് 55 രൂപ കടന്നിരിക്കുന്നു.  ഉത്തരേന്ത്യയിൽ ദസറ, ദീപാവലി ആഘോഷങ്ങൾക്കായി ഡിമാൻഡ് കൂടിയതോടെയാണ് പൈനാപ്പിളിന് സംസ്ഥാനം കണ്ട ഏറ്റവും വലിയ വില ലഭിക്കുന്നത്

വേനൽക്കാലത്ത്  പൈനാപ്പിൾ ചെടിക്ക് ഉണക്ക് ബാധിച്ചത് ഉത്പാദനത്തെ ബാധിച്ചു. ഇത് പൈനാപ്പിൾ  കർഷകർക്ക് തിരിച്ചടിയായിരുന്നു. ഈ നഷ്ടം ഒക്ടോബർ മാസം നികത്താനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

അയൽ സംസ്ഥാനങ്ങളിലും പൈനാപ്പിളിന് ആവശ്യം കൂടിയിട്ടുണ്ട് . ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിലേക്കായുള്ള ഉത്തരേന്ത്യയിൽ നിന്നുള്ള ഡിമാന്റുമുണ്ട്.  ഉത്സവവിപണി മുന്നിൽക്കണ്ട് ഇതിനോടകം ഉത്പാദനം ഉയർത്താനുള്ള പദ്ധതികളും കർഷകർ നടപ്പിലാക്കിവരുകയാണ്. ഒക്ടോബറിൽ ദിവസം 1,500 ടൺ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ്  പൈനാപ്പിൾ വില വീണ്ടും കുതിക്കുന്നത്. വാഴക്കുളം പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 57 രൂപയാണ് കഴിഞ്ഞ ആഴ്ച അവസാനത്തെ വില. പച്ചയ്ക്ക് 51 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 53 രൂപയുമായി. ഇക്കുറി പച്ചയ്ക്കും സ്പെഷ്യൽ പച്ചയ്ക്കും 11 രൂപ വീതം കൂടി. മുൻവർഷം ഇതേ കാലയളവിൽ പൈനാപ്പിൾ പച്ച കിലോക്ക്  50 രൂപയായിരുന്നു. 

സെപ്റ്റംബർ ഒന്നിന് പൈനാപ്പിൾ പച്ചയ്ക്ക് കിലോയ്ക്ക് 40 രൂപയിലേക്ക് താണത്‌ കർഷകരെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ സെപ്റ്റംബർ അവസാനത്തോടെ വില കുത്തനെ കൂടി. ഉത്തരേന്ത്യയിൽ മിക്ക വിപണികളിലും ഡിമാൻഡ് കൂടിയിട്ടുണ്ട്.

ഒക്ടോബറോടെ വില കൂടുന്ന പ്രവണതയാണ് വിപണിയിലെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നു .

ഉത്തരേന്ത്യൻ വിപണിയിലെ ഡിമാൻഡ് മുന്നിൽക്കണ്ട് കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുജറാത്ത്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ. ഇവയടക്കം മറ്റ് സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ തൈ കേരളത്തിൽനിന്ന്  കയറ്റുമതി ചെയ്യുന്നുണ്ട്.
ഇവിടെയും വേനൽക്കാലത്തെ ഉണക്ക് പ്രതികൂലമായി ബാധിച്ചിരുന്നു. 

Pineapple growers in Kerala rejoice as prices soar to over Rs 55 per kg, driven by high demand during Dussehra and Diwali. Farmers plan to increase production to meet festive market needs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version