2024ലെ രാജ്യത്തെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ വീണ്ടും ഏറ്റവും ധനികനായ മലയാളിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി. കഴിഞ്ഞ ദിവസം ബ്ലൂംബെർഗ് അതിസമ്പന്നരുടെ പട്ടികയിലും  ഏക മലയാളിയായി യൂസഫലി സ്ഥാനം നേടിയിരുന്നു.  

ഫോബ്സ് പട്ടികയിൽ രാജ്യത്തെ വ്യക്തിഗത സമ്പന്നരിൽ  62,160 കോടി രൂപ (7.4 ബില്യൺ ഡോളർ) ആസ്തിയോടെ  39ാം സ്ഥാനത്താണ് യൂസഫലി. കഴിഞ്ഞ വർഷം 7.1 ബില്യൺ ഡോളറായിരുന്നു എം.എ. യൂസഫലിയുടെ ആസ്തി. ബ്ലൂംബെർഗ് അതിസമ്പന്നരുടെ ലോകത്തെ 500 ധനികരുടെ പട്ടികയിൽ ഇത്തവണ 487 ആം സ്ഥാനത്താണ് യൂസഫലി.

മുകേഷ് അംബാനിയാണ് ഫോബ്സ് പട്ടികയിൽ രാജ്യത്തെ ഏറ്റവും ധനികൻ. 119.5 ബില്യൺ ഡോളർ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 27.5 ബില്യൺ ഡോളറിന്റെ വളർച്ചയാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. 116 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഗൗതം അദാനിയാണ് രാജ്യത്തെ സമ്പന്നരിൽ  രണ്ടാമത്.

ധനികരായ മലയാളി കുടുംബമായി മുത്തൂറ്റ് പട്ടികയിൽ ഇടംപിടിച്ചു.  നാല് ശതകോടീശ്വരന്മാരുടെ  ആകെ ആസ്തികൾ ചേർന്നതോടെ  ഫോബ്സ് പട്ടികയിൽ  37-ാം സ്ഥാനത്താണ് മുത്തൂറ്റ് കുടുംബം. ജോർജ് ജേക്കബ്, ജോർജ് തോമസ്, സാറാ ജോർജ്, ജോർജ് അലക്സാണ്ടർ എന്നിവരുടെ ആസ്തികൾ ചേർത്ത് 7.8 ബില്യൺ ഡോളറാണ് (65,520 കോടി രൂപ) ആസ്തി.

മറ്റ് മലയാളികൾ
കല്യാൺ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ അറുപതാം സ്ഥാനത്തുണ്ട്. 5.38 ബില്യൺ ഡോളർ (45,192) കോടി രൂപയാണ്  ടി.എസ്. കല്യാണരാമന്റെ ആസ്തി. 36,540 കോടി രൂപ ആസ്തിയോടെ ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്ണൻ 73ആം സ്ഥാനത്തുണ്ട്.  29,400 കോടി രൂപ ആസ്തിയോടെ ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി 95-ാ സ്ഥാനത്തും,  28,560 കോടി രൂപ ആസ്തിയുള്ള  ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള 97ാം സ്ഥാനത്തും എത്തിയപ്പോൾ 28,308 കോടി രൂപ ആസ്തിയോടെ ജോയ് ആലുക്കാസ് പട്ടികയിൽ  98ാം സ്ഥാനത്തുണ്ട്.

ഇന്ത്യൻ സമ്പന്നർ
രാജ്യത്തെ അതിസമ്പന്നരുടെ 2024ലെ ഫോബ്സ് പട്ടികയിൽ ആദ്യ പത്തു ധനിക ഇന്ത്യക്കാരിൽ  43.7 ബില്യൺ ഡോളർ ആസ്തിയോടെ ഒ.പി. ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ സാവിത്രി ജിൻഡാൽ,  എച്ച്‌സിഎൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാർ (40.2 ബില്യൺ ഡോളർ), ദിലീപ് ഷാംഗ്വി (32.4 ബില്യൺ ഡോളർ), അവന്യൂ സൂപ്പർമാർക്കറ്റ്സ് മേധാവി രാധാകൃഷ്ണൻ ധമാനി (31.5 ബില്യൺ ഡോളർ), ഭാരതി എൻട്രപ്രൈസ് ചെയർമാൻ സുനിൽ മിത്തൽ (30.7 ബില്യൺ ഡോളർ), ആദിത്യ ബിർള ഗ്രൂപ്പ് മേധാവി കുമാർ ബിർള (24.8 ബില്യൺ ഡോളർ), സെറം ഇൻസ്റ്റിറ്റ്യൂട്ട് എംഡി സൈറസ് പൂനാവാല (24.5 ബില്യൺ ഡോളർ) , ബജാജ് ഫാമിലി (23.4 ബില്യൺ ഡോളർ) എന്നിവരാണ് ഇടം പിടിച്ചത്.

ബ്ലൂംബെർഗ് അതിസമ്പന്നരുടെ ലോകത്തെ 500 പേരുള്ള പട്ടികയിൽ ഇന്ത്യയിൽ നിന്നുളള 12 വ്യവസായികളാണുളളത്. ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാലാണ് പട്ടികയിൽ 49 ആമതായി  ഇടം നേടിയ ഏക  ഇന്ത്യൻ വനിത വ്യവസായി . 41 ബില്യൺ ഡോളർ ആസ്തിയുള്ള എച്ച്‌സിഎൽ സ്ഥാപകൻ ശിവ് നാടാർ 37 ആമതും ടാറ്റാ സൺസ് മേധാവിമാരിൽ ഒരാളായ ഷാപൂർ മിസ്ത്രി 38ാം സ്ഥാനത്തും പട്ടികയിലുണ്ട്.

Discover the latest rankings of Indian billionaires in 2024, including M.A. Yusuff Ali, Mukesh Ambani, Gautam Adani, and other top Malayali business figures in Bloomberg and Forbes lists. Learn about the net worths and achievements of these leading entrepreneurs.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version