നവരാത്രി, രാമലീല, ദണ്ഡിയ, ദീപാവലി ഉത്സവങ്ങളിലൂടെ ഇന്ത്യയിൽ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത് 50000 കോടിയുടെ ബിസിനസ്. ഡൽഹിയിൽ മാത്രം എണ്ണായിരം കോടി രൂപയുടെ കച്ചവടം ഉണ്ടാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സർക്കാറിന്റെ വോക്കൽ ഫോർ ലോക്കൽ, ആത്മനിർഭർ ഭാരത് പോലുള്ള പദ്ധതികൾ കച്ചവട വ‍ർദ്ധനവിൽ പ്രധാന പങ്ക് വഹിക്കും.

ഈ ഉത്സവങ്ങൾക്കെല്ലാം പ്രത്യേക വസ്ത്രങ്ങളും പൂജകളും അലങ്കാരങ്ങളും ഉണ്ട്. ഉത്സവങ്ങളോടനുബന്ധിച്ച് മധുരപലഹാരങ്ങൾ അടക്കമുള്ള ഭക്ഷണവും പ്രധാനമാണ്. അത് കൊണ്ട് തന്നെ വസ്ത്ര വിപണി, പൂജാ വസ്തുക്കളുടെ വിൽപന, അലങ്കാര വസ്തുക്കളുടെ വിപണി, ഭക്ഷണ വിപണി എന്നിവയാണ് ഏറ്റവുമധികം ആദായം പ്രതീക്ഷിക്കുന്ന മേഖലകൾ.

വാഹനവിപണിയിലും ഉത്സവ സീസൺ ഉണ‍ർവുണ്ടാക്കും എന്നാണ് പ്രതീക്ഷ. ഇവയ്ക്ക് പുറമേ ഇലക്‌ട്രോണിക്‌സ്, ആഭരണവിപണികളും വൻ ലാഭം പ്രതീക്ഷിക്കുന്നു. മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയവയ്ക്ക് വൻ ഓഫറുകളാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആംപ്ലിഫയറുകൾ സൗണ്ട് സിസ്റ്റങ്ങൾ എന്നിവയും കുറഞ്ഞ വിലയിൽ ലഭ്യമാണ്.

സീസൺ പ്രമാണിച്ച് ഇന്ത്യൻ റെയിൽവേ വിവിധ റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ ആരംഭിച്ചിട്ടുണ്ട്. ഇത് ഗതാഗത മേഖലയ്ക്കും നേട്ടം നൽകും.

India’s festive season, including Navratri, Ram Leela, Dandiya, and Diwali, is expected to generate Rs 50,000 crore in trade. Key sectors benefiting include clothing, food, electronics, jewelry, and transportation, supported by government schemes like Vocal for Local.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version