വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തീരത്തെത്തുന്ന കൂറ്റൻ മദർ വെസലുകൾ ഉൾപ്പെടെ വൻകിട കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കായി സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്. വിഴിഞ്ഞത്തെ പോലെ തന്നെ അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്നും 10 നോട്ടിക്കൽ മൈൽ അകലെ മാത്രമാണ് പൂവാർ തീരം. ഇവിടത്തെ സമുദ്രഘടനയും മദർ ഷിപ്പുകളെ അടക്കം വഹിക്കാൻ കഴിയുന്നതാണ്. അതുകൊണ്ടാണ് പൂവാറിൽ ഒരു കപ്പൽ അറ്റകുറ്റപ്പണി- നിർമാണ ശാലയെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ശക്തി പ്രാപിക്കുന്നത്.



തലസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ പൂവാർ കപ്പൽ നിർമ്മാണശാലയ്‌ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 16 വർഷമായെങ്കിലും പദ്ധതിയുടെ കാര്യം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങിയ അവസ്ഥയിലാണ്. അതിനിടെയാണ് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്തു കപ്പൽ നിർമാണ ശാലകളുടെയും, അറ്റകുറ്റപ്പണി കേന്ദ്രങ്ങളുടെയും ക്ലസ്റ്റർ രൂപീകരിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പൂവാറിന് വേണ്ടിയുള്ള പ്രതീക്ഷ വർധിക്കുകയാണ്.

സംസ്ഥാനത്ത് പുതിയ ഗ്രീൻഫീൽഡ് കപ്പൽ നിർമ്മാണശാലയ്ക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് നടത്തിയ പഠനത്തിലാണ് ഏറ്റവും അനുയോജ്യമായ ഇടം പൂവാറാണെന്ന് കണ്ടെത്തിയത്. എന്നാൽ 2011ലാണ് ഈ പദ്ധതിക്ക് അനുയോജ്യം അഴീക്കലാണെന്നു സംസ്ഥാനം പ്രഖ്യാപിച്ചത്. കൊച്ചിൻ ഷിപ്പ്‌യാർഡ് കപ്പൽ കേന്ദ്രത്തിനു അനുയോജ്യം പൂവാർ തന്നെ എന്ന് നിലപാടെടുത്തതോടെ പദ്ധതി വഴിമുട്ടി.



പൂവാറിന് ഗുണമാകുക  കരയിൽ നിന്നും 500 മീറ്റർ ദൂരത്തു വരെ 20 മുതൽ 30 മീറ്റർ പ്രകൃതിദത്ത സമുദ്ര ആഴം, അന്താരാഷ്‌ട്ര കപ്പൽചാലുമായി 10 നോട്ടിക്കൽമൈൽ ദൂരം , രണ്ട് കിലോമീറ്റർ നീളമുളള കടൽത്തീരം , 200 ഏക്കർ സർക്കാർ ഭൂമി ലഭ്യത, എൻ.എച്ച് 66 ലെ തിരുവനന്തപുരം- കന്യാകുമാരി ദേശീയ പാതക്കും,റെയിൽവേ ലൈനുമായും അടുത്ത പ്രദേശം, നെയ്യാറിലെ ശുദ്ധജല ലഭ്യത എന്നെ ഘടകങ്ങളാണ്. വിഴിഞ്ഞം തുറമുഖത്തു നിന്നും 10 കി മി അകലെ മാത്രമാണ് പൂവാർ.  

കൂടുതൽ കണ്ടെയ്‌നറുകൾ കയറ്റാൻ ശേഷിയുള്ള അൾട്രാ ലാർജ് വെസ്സലുകൾ നിർമിക്കാനും, വന്നു പോകാനും പറ്റിയ ഇടമാണ് പൂവാർ എന്ന്  വിലയിരുത്തലുണ്ട്. നിർമാണവുമായി ബന്ധപെട്ടു പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാകില്ല.  ഈ പ്രദേശത്തു തിരമാലകളുടെ ശക്തി കുറവായതിനാൽ പുലിമുട്ട് നിർമാണവും എളുപ്പം നടക്കും.



 വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്ന സാഹചര്യത്തിൽ പൂവാർ അന്താരാഷ്ട്ര കപ്പൽ നിർമ്മാണ പദ്ധതി പുനരാരംഭിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.
 
നിർദ്ദിഷ്ട വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തീരത്തെത്തുന്ന കൂറ്റൻ മദർ വെസലുകൾ ഉൾപ്പെടെ വൻകിട കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കായി സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്. വിഴിഞ്ഞത്ത് ക്രൂചേഞ്ചിംഗ്‌ ആരംഭിച്ചതിനാൽ നിരവധി കപ്പലുകളാണ് വന്നുപോകുന്നത്. അന്താരാഷ്ട്ര കപ്പൽ നിർമ്മാണശാല പൂവാറിൽ പ്രവർത്തിപ്പിക്കാനായാൽ നികുതി ഇനത്തിലും കോടികളുടെ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

The Poovar Shipyard project, a dream initiative for Kerala, is gaining renewed interest following the completion of the Vizhinjam project. With ideal conditions for ship repair and construction, this project promises significant economic benefits for the region.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version