ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറാ ടെണ്ടുൽക്ക‍ർ
സ്ഥിരമായി ഫാഷൻ വാ‍ർത്തകളിൽ ഇടം പിടിക്കാറുണ്ട്. മുംബൈ ധീരുബായ് അംബാനി സ്കൂളിൽ നിന്നും പഠനം പൂ‍ത്തിയാക്കിയ സാറ ലണ്ടൻ യൂനിവേഴ്സിറ്റി കോളേജിൽ നിന്നാണ് ബിരുദാനന്തര ബിരുദമെടുത്തത്. വെറും ഇരുപത്തിയാറ് വയസ്സുള്ള സാറയുടെ ആസ്തി കോടികളാണ്. താരപുത്രി എന്ന നിലയിൽ മാത്രമല്ല, സംരംഭക എന്ന നിലയിലും സാറാ ടെണ്ടുൽക്കർ ചുവടുറപ്പിച്ചു തുടങ്ങിയിരിക്കുന്നു.

ആസ്തി
ഇന്ത്യയുടെ മിക്ക കളികളിലും സാറ ഗാലറിയിൽ ഉണ്ടാവാറുണ്ട്. സോഷ്യൽ
മീഡിയയിലും സജീവമായ സാറയ്ക്ക് ഇൻസ്റ്റഗ്രാമിൽ 66 ലക്ഷം ഫോളോവേഴ്സുമുണ്ട്. ഇതോടൊപ്പം ബിസിനസ് രംഗത്തെ സംരംഭങ്ങൾ കൊണ്ടും സാറ ശ്രദ്ധിക്കപ്പെടുന്നു.

2023ലെ കണക്ക് അനുസരിച്ച് സാറയുടെ ആസ്തി ഒരു കോടിയിലധികം രൂപയാണ്. സ്വന്തം ഓൺലൈൻ ബിസിനസ്സിൽ നിന്നും സാറ നേട്ടം കൊയ്യുന്നു. സാറാ ടെണ്ടുൽക്ക‍ർ ഷോപ്പ് എന്ന ഓൺലൈൻ സംരംഭത്തിനു പുറമേ കൊറിയൻ ബ്യൂട്ടി ബ്രാൻഡായ ലനീഗിന്റെ അംബാസഡർ കൂടിയാണ് സാറ. സച്ചിന്റെ സ്വത്തിനു പുറമേ ഇതെല്ലാമാണ് സാറയുടെ വരുമാന സ്രോതസ്സുകൾ.

പഠനരംഗത്തെ മികവിനൊപ്പം സാറ മോഡലിങ്ങിലും തിളങ്ങിയിരുന്നു. 2021ൽ അജിയോ ലക്സുമായി ചേ‍‌ർന്നാണ് സാറ തന്റെ മോഡലിങ് കരിയർ ആരംഭിച്ചത്. ഇന്ത്യയിലും പുറത്തുമായി നിരവധി ഫാഷൻ ഷോകളിലും സാറ പങ്കാളിയായിട്ടുണ്ട്.

വിദ്യാഭ്യാസം
ലണ്ടനിൽ നിന്നും ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് ന്യൂട്ട്രീഷനിലാണ്
സാറയുടെ ബിരുദാനന്തര ബിരുദം. സാറയുടെ പിതാവ് സച്ചിൻ ടെണ്ടുൽക്കറിന് 1400 കോടി രൂപയുടെ ആസ്തിയുണ്ട്. 1997 ഒക്ടോബ‍ർ 12ന് ജനിച്ച സാറയ്ക്ക് അ‌ർജുൻ ടെണ്ടുൽക്ക‍ർ എന്ന സഹോദരനും ഉണ്ട്. അ‍ർജുൻ പിതാവിനെ പോലെ ക്രിക്കറ്റിന്റെ വഴിയേ പോയപ്പോൾ സാറ ആ വഴി തിരഞ്ഞെടുത്തില്ല.

ഡോക്ടറായ അമ്മ അഞ്ചലിയുടെ നി‍ദേശപ്രകാരമാണ് സാറ മെഡിസിന് ചേ‍ന്നത്.
ആരോഗ്യ രംഗത്തെ കരിയറുമായി മുന്നോട്ട് പോയ സാറ പിന്നീട് ഫാഷൻ രംഗത്തേക്ക് എത്തുകയായിരുന്നു. ന്യൂട്രീഷൻ കോച്ച് എന്ന നിലയ്ക്കും സാറ
പ്രവ‍ത്തിക്കുന്നുണ്ട്.

Sara Tendulkar, daughter of Sachin Tendulkar, is making her mark in the fashion industry with a successful modelling career and business ventures. Learn about her rise to fame and net worth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version