ട്രേഡിങ്ങിലൂടെ പെട്ടെന്ന് പണമുണ്ടാക്കാമോ? Ali Suhail, founder of Tradextbm about healthy trading

ട്രേഡർ ആണ് എന്ന് കേൾക്കുമ്പോൾ ആദ്യം ആളുകൾ ചോദിക്കുന്നത് എത്ര പൈസ ഉണ്ടാക്കുന്നുണ്ട് എന്നാണ്. സെബിയുടെ പുതിയ പഠനം അനുസരിച്ച് 93 ശതമാനം ട്രേഡിങ്ങിലേക്ക് വരുന്ന ആളുകളും തോറ്റു പോയവരാണ് എന്നാണ്. ഇത് എന്താണെന്ന് കൃത്യമായി പഠിച്ച് മനസ്സിലാക്കാതെ വരുന്നവർ, പെട്ടെന്ന് പൈസയുണ്ടാക്കണം എന്ന ചിന്തയുള്ളവരെല്ലാം ഇതിൽ നിന്നും പിന്മാറി പോകുക മാത്രമാണ്. മറ്റേത് ബിസിനസ് പോലെയും കൃത്യമായി പഠിച്ചു മനസ്സിലാക്കി വരുന്നവർ ട്രെഡിങ്ങിൽ നിലനിൽക്കും. ഇതിലേക്ക് വരുന്നതിനുമുമ്പ് പഠിപ്പിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. ട്രേഡ് എക്സ് ടിബിഎമ്മിന്റെ (Tradextbm) ഫൗണ്ടറും സിഇഒയുമായ അലി സുഹൈൽ (Ali Suhail) ചാനൽ അയാമിന്റ് മൈ ബ്രാൻഡ് മൈ പ്രൈഡിൽ ട്രേഡിങ്ങിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

2018ൽ പൈസ ഉണ്ടാക്കണം എന്ന ആഗ്രഹത്തോട് കൂടിയാണ് ട്രേഡിങ്ങിലേക്ക് വന്നത്. തുടക്കം സമയത്ത് നന്നായി പൈസ നഷ്ടം വരികയും പിന്നീട് ഘട്ടം ഘട്ടമായി ഇതിനെക്കുറിച്ച് പഠിച്ചും മനസ്സിലാക്കിയിട്ടാണ് ഇതിൽ നിന്നും ലാഭം ഉണ്ടാക്കാൻ തുടങ്ങിയത്. വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ ഇതിനെക്കുറിച്ച് പഠിക്കാതെയും മനസ്സിലാക്കാതെയും ഇതിൽ കളഞ്ഞിട്ടുണ്ട്.

ട്രേഡിങ്ങിനെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് കോച്ചിംഗ് കൂടി കൊടുക്കുന്നുണ്ട്. അലി സുഹൈൽ. ഞങ്ങളുടെ അടുത്തേക്ക് പഠിക്കാൻ വരുന്നവർക്ക് ആദ്യം ഞങ്ങൾ പിഎൻഎൽ സ്റ്റേറ്റ്മെന്റ് കാണിച്ചുകൊടുക്കും. ഇത് കൃത്യമായി പഠിച്ചു കഴിഞ്ഞാൽ ഓരോ സ്റ്റൈലിനും യൂസ് ചെയ്യേണ്ട ടെക്നിക്ക്,സ് എന്താണ് കൃത്യമായ ഫ്രെയിം വർക്കുകൾ എന്താണ്, എന്ന് മനസ്സിലാക്കി റിസ്കും റിവാർഡും മാനേജ് ചെയ്ത് ഇതിന്റെ സൈക്കോളജി മനസ്സിലാക്കി ചെയ്താൽ വിജയം ഉറപ്പാണ്. ഈ വഴിയിലൂടെ ആദ്യമേ പോയാൽ വലിയ രീതിയിലുള്ള നഷ്ടങ്ങളെ കുറയ്ക്കാം.

ഇതിലേക്ക് ആദ്യം ഇടുന്ന അമൗണ്ട്, പൈസ ഉണ്ടാക്കാൻ വേണ്ടി ഇടുന്നതായിട്ടല്ലാതെ ഇത് പഠിക്കാൻ വേണ്ടിയുള്ല നിക്ഷേപമായി കണക്കാക്കണം. ഈ രീതിയിൽ മുന്നോട്ടു പോയാൽ നല്ല രീതിയിലുള്ള റിട്ടേൺസ് മാർക്കറ്റിൽ നിന്നും നമുക്ക് എടുക്കാൻ സാധിക്കും. റിസ്ക്ക് മാനേജ്മെന്റ് ഉൾപ്പടെ മനസ്സിലാക്കുന്ന ഫ്രെയിംവർക്കിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കണം,

 ഇതിലേക്ക് ആദ്യം പൈസ നിക്ഷേപിക്കുമ്പോൾ ഞാൻ വിചാരിച്ചത് , ഇതിൽ പൈസ ഇടുന്നു ഇതിൽ നിന്ന് പൈസ ഉണ്ടാക്കുന്നു എന്നാണ്. പിന്നീടാണ് മനസ്സിലായത് ഇതിനെക്കുറിച്ച് ആഴത്തിൽ പഠിച്ചുകൊണ്ടിരിക്കണം എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണം എന്ന്.  ഇതിന്റെ പിന്നിൽ ഒരുപാട് ഹാർഡ് വർക്കുണ്ട്. അത്രത്തോളം പ്രഷർ ഉണ്ട്. സ്വിച്ചിട്ടാൽ പൈസ കിട്ടുന്ന പരിപാടിയല്ല ട്രേഡിങ്ങ്. അതിന് ഒരു പാഷൻ ക്രിയേറ്റ് ചെയ്യണം. അറിയുന്ന ആൾക്കാരിൽ നിന്നും അത് പഠിച്ചു ഒരു സ്കിൽ ഡെവലപ്പ് ചെയ്ത് എടുക്കണം. ഈ സ്കിൽ ഇല്ലാത്തവർക്കാണ് ആദ്യകാലങ്ങളിൽ നഷ്ടമുണ്ടാകുന്നത്. ഇത് ചെയ്യാൻ ഇറങ്ങുന്നതിനു മുൻപ് ഇതിന് ഒരു കൗൺസിലിംഗ് എടുത്ത് ചെയ്യാൻ ഇഷ്ടമുള്ള സെഗ്മെന്റ് ഏതാണെന്ന് മനസ്സിലാക്കണം. ഒരു ദിവസം 300 സ്റ്റോക്കിലൂടെയെങ്കിലും പോയാലെ മൂന്നോ നാലോ സ്റ്റോക്കിൽ എന്റർ ചെയ്യാൻ സാധിക്കൂ.പക്ഷെ ഒരു വരുമാനം ഉണ്ടാക്കുന്നതിന് മികച്ച വഴിയാണ കൃത്യമായി മനസ്സിലാക്കില മുന്നോട്ട് പോയാൽ.

 എല്ലാവർക്കും പഠിക്കാൻ വേണ്ടി പൈസ ചിലവാക്കാൻ മടിയാണ്. ഇതിന്റെ പിന്നിലെ തട്ടിപ്പുകൾക്ക് ഹൈ പ്രൊഫൈലുള്ള ആളുകളാണ്. ഇതിന്റെ പിന്നിലെ പ്രധാന പ്രശ്നം കൃത്യമായ അറിവില്ലാതെ ഒരു ബിസിനസിലേക്ക് ഇറങ്ങുന്നതാണ്.

 നീന്താൻ വേണമെങ്കിലും ഇപ്പോൾ ഓൺലൈൻ ആയി പഠിക്കാം. പക്ഷേ ലൈവ് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യണമെങ്കിൽ അത്രയും പരിചയമുള്ള ഒരാളുടെ ഒപ്പം ഇരുന്ന് തന്നെ പഠിക്കണം. അതാണ് എന്റെ സ്ഥാപനത്തിന്റെ ലക്ഷ്യം. ഞാനാണ് അവിടെ ക്ലാസ് എടുത്തു കൊടുക്കുന്നത്. ഓരോരുത്തർക്കുമായി പേഴ്സണലൈസ്ഡ് കോച്ചിംഗ് ആണ് അലി സുഹൈൽ കൊടുക്കുന്നത്.

 എന്റെ ഓഹരി വിപണിയിൽ ഒരു റെഗുലേറ്ററി  ബോർഡ് ഉണ്ട്. ബ്രോക്കറെ ആരു വന്നാലും ആ സെബിക്ക് കീഴിൽ ആയിരിക്കണം. ക്യാപിറ്റൽ മാർക്കറ്റിൽ എന്ത് ചെയ്യണമെങ്കിലും അവരുടെ ലൈസൻസ് വേണം. ഞങ്ങളും മ്യൂച്ചൽ ഫണ്ടിൽ ഡിസ്ട്രിബ്യൂഷൻ ലൈസൻസ് എടുത്തിട്ടാണ് ചെയ്യുന്നത്. ഇന്ത്യയിൽ ലീഗൽ അല്ലാത്ത മാർക്കറ്റുകളും ഉണ്ട്. ലീഗലായവ ഏതാണ് അല്ലാത്തവേ എന്ന് മനസ്സിലാക്കാതെയാണ് ആളുകൾ ഇൻവെസ്റ്റ് ചെയ്യുന്നത്. നമ്മൾ പൈസ കൊടുക്കുമ്പോൾ അത് പ്രോപ്പറായി ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത കമ്പനിയിലേക്ക് ആയിരിക്കും കൊടുക്കുന്നത്. ഇന്ത്യയിൽ അവയ്ക്ക് ഒരു രജിസ്ട്രേഷനും ഉണ്ടാവില്ല. ഇങ്ങനെയുള്ള ആളുകൾക്ക് പൈസ കൊടുത്താൽ തിരിച്ചു കിട്ടില്ല എന്ന് ഉറപ്പാണ്. റെഗുലേഷൻ ഉള്ള മാർക്കറ്റ് നമ്മുടെ മുന്നിലുള്ളപ്പോൾ എന്തിനാണ് അനാവശ്യമായി പൈസ കൊണ്ട് കളയുന്നത്. ഇന്ത്യയിൽ ഇല്ലീഗലായ മാർക്കറ്റിൽ ചെയ്യാതിരിക്കുക. നമ്മൾ പൈസ കൊടുക്കുന്നതിനു മുൻപ് തന്നെ നമുക്കത് മനസ്സിലാക്കാൻ പറ്റും. ഈ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടെങ്കിൽ സെബിയുടെ ലൈസൻസ് ഉണ്ടോ എന്ന് ഉറപ്പാക്കണം.  അതാണ് ബേസിക്ക് ആയി വേണ്ടത്. ഇതിനുള്ള അറിവില്ലാത്ത ആളുകളാണ് തട്ടിപ്പിനിരയാകുന്നത്.

തട്ടിപ്പുകൾ കൂടുന്നത് കൊണ്ട് തന്നെ ഈ മേഖലയെക്കുറിച്ച് ആഴത്തിൽ പഠിക്കാനും ആളുകളെ മുന്നോട്ട് കൊണ്ടുപോകാനും ആവശ്യമായ  അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടുകൾ അത്യാവശ്യമാണ്.അതാണ് അലി സുഹൈൽ ലക്ഷ്യമിടുന്നതും. അലി സുഹൈലുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക്  +919633536003, +918129544977 എന്നീ നമ്പറിൽ ബന്ധപ്പെടാം. വിവരങ്ങൾക്കായി www.tradextbm.com വെബ്സൈറ്റും  താഴെപറയുന്ന ഇൻസ്റ്റഗ്രാം പേജും സന്ദർശിക്കൂ.
https://www.instagram.com/ali_tradextbm?igsh=MWFtcDltdzNlcXJpeg==

Discover insights from Ali Suhail, Founder and CEO of Tradextbm, on the realities of trading, the importance of education, and effective risk management strategies to ensure success in the stock market.

Share.
Leave A Reply

Exit mobile version