ബിഎസ്എൻഎല്ലിൽ നിന്നുള്ളതാണെന്ന തരത്തിലുള്ള ഒരു നോട്ടീസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. സിമ്മിന്റെ കെവൈസി (Know Your Customer -KYC) ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റദ്ദാക്കിയിരിക്കുന്നു എന്നതാണ് നോട്ടീസിന്റെ ഉള്ളടക്കം. സിം 24 മണിക്കൂറിനുള്ളിൽ കട്ടാകും എന്നും നോട്ടീസിൽ പറയുന്നു.

തെറ്റോ ശരിയോ?
ഇതൊരു വ്യാജ സന്ദേശമാണെന്ന് പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരമൊരു നോട്ടീസ് ആ‍ർക്കും അയച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ അറിയിച്ചു. ഇത്തരം മെസേജുകളെ അവഗണിക്കണമെന്നും മെസേജ് ലഭിച്ചവർ യാതൊരു കാരണവശാലും കെവൈസി വിവരങ്ങൾ കൈമാറരുതെന്നും ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു.  

ഉപയോക്താക്കളെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് കെവൈസി നിയമങ്ങൾ നടപ്പാക്കിയിരിക്കുന്നത്. സാമ്പത്തിക വിനിമയങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കെവൈസി. കെവൈസി അപ്ഡേറ്റിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. വ്യാജ സന്ദേശത്തിലുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാകുന്നത്. തട്ടിപ്പുകാർ നൽകുന്ന വെബ്സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ നൽകുന്നതോടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നതാണ് തട്ടിപ്പുരീതി.

Channeliam Fact Check debunks the viral claim that BSNL has suspended the KYC process for SIM cards. Learn how PIB Fact Check and BSNL clarified that this notice is fake and urged customers to disregard such fraudulent messages.

Share.
Leave A Reply

Exit mobile version