ലോകത്തിലെ അതിസമ്പന്നരായ പലർക്കും വൈവിധ്യമാർന്ന വിദ്യാഭ്യാസ പശ്ചാത്തലമാണുള്ളത്. ചില ശതകോടീശ്വരന്മാർ അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിനായി വിദ്യാഭ്യാസം ഇടയിൽ ഉപേക്ഷിച്ച് ഇറങ്ങിയവർ ആണെങ്കിൽ, മറ്റുള്ളവർ പഠനം പൂർത്തിയാക്കി തങ്ങളുടെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ എത്തിയവരാണ്. അത്തരത്തിലുള്ള ചില ശതകോടീശ്വരന്മാരുടെ വിദ്യാഭ്യാസ യാത്രകൾ അറിയാം.

ബെർണാഡ് അർനോൾട്ട്

എൽവിഎംഎച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് അടുത്തിടെ ഏകദേശം 18 ലക്ഷം കോടി രൂപ ആസ്തിയോടെ ലോകത്തിലെ ഏറ്റവും ധനികന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ആളാണ്. ഫ്രാൻസിലെ മുൻനിര എഞ്ചിനീയറിംഗ് സ്കൂളുകളിലൊന്നായ എക്കോൾ പോളിടെക്നിക്കിൽ നിന്ന് ആർനോൾട്ട് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്.

ഇലോൺ മസ്‌ക്

ടെസ്‌ലയുടെയും  എക്‌സിൻ്റെയും (ട്വിറ്റർ) സിഇഒയും ആഗോളതലത്തിൽ രണ്ടാമത്തെ ഏറ്റവും ധനികനുമായ ഇലോൺ മസ്‌കിൻ്റെ ആസ്തി ഏകദേശം 16 ലക്ഷം കോടി രൂപ ആണ്. കാനഡയിലെ ഒൻ്റാറിയോയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം ആരംഭിച്ച മസ്‌ക് പിന്നീട് പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലേക്ക് മാറി. അവിടെ ഭൗതികശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി.  സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി പ്രോഗ്രാമിൽ ചേർന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം അത് ഉപേക്ഷിച്ചു.

ജെഫ് ബെസോസ്

ആമസോണിൻ്റെ സ്ഥാപകനായ ജെഫ് ബെസോസ്, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് തൻ്റെ യാത്ര ആരംഭിച്ചത്. അവിടെനിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലേക്കും കമ്പ്യൂട്ടർ സയൻസിലേക്കും മാറുന്നതിന് മുമ്പ് അദ്ദേഹം ആദ്യം ഭൗതികശാസ്ത്രം പഠിച്ചു. ഏകദേശം 16 ലക്ഷം കോടി രൂപ ആസ്തിയുള്ള ബെസോസ് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന് നിർമ്മിച്ച ആളാണ്. അദ്ദേഹത്തിൻ്റെ നേട്ടങ്ങൾക്കുള്ള അംഗീകാരമായി, 2008-ൽ കാർണഗീ മെലോൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സയൻസ് ആൻ്റ് ടെക്‌നോളജിയിൽ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു.

മാർക്ക് സക്കർബർഗ്

META യുടെ സിഇഒ ആയിരുന്ന മാർക്ക് സക്കർബർഗ്, ഫേസ്ബുക്ക് രൂപീകരിക്കുമ്പോൾ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു. തുടക്കത്തിൽ സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്  എന്നിവ പഠിച്ചുകൊണ്ടിരുന്ന  സക്കർബർഗ് സോഷ്യൽ നെറ്റ്‌വർക്കിൻ്റെ ദ്രുതഗതിയിലുള്ള വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ 2005-ൽ ഇത് ഉപേക്ഷിച്ചു. ഇന്ന്, ലോകത്തെ ഏറ്റവും സ്വാധീനമുള്ള ടെക് കമ്പനികളിലൊന്നാണ് Facebook (ഇപ്പോൾ META).

ലാറി എല്ലിസൺ

ഒറാക്കിളിൻ്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ ലാറി എല്ലിസൻ്റെ ആസ്തി ഏകദേശം 11 ലക്ഷം കോടി രൂപ ആണ്. എലിസൻ്റെ വിദ്യാഭ്യാസ യാത്രയിൽ ഉർബാന-ചാമ്പെയ്‌നിലെ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയിലെ സമയവും ഉൾപ്പെടുന്നു. അവിടെ അദ്ദേഹത്തെ ‘ആ  വർഷത്തെ മികച്ച ശാസ്ത്ര വിദ്യാർത്ഥി ആയി തിരഞ്ഞെടുത്തിട്ടുണ്ട്.  ഫൈനൽ പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം പോയി. പിന്നീട് ചിക്കാഗോ സർവകലാശാലയിൽ ചേർന്നു, അവിടെ നിന്നും അദ്ദേഹം ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ ഡിസൈൻ എന്നിവ പഠിച്ചു.

വാറൻ ബഫറ്റ്

ലോകത്തിലെ ഏറ്റവും വലിയ ധനികരായ വ്യക്തികളിൽ ഒരാളായ വാറൻ ബഫെറ്റിന് സവിശേഷമായ ഒരു വിദ്യാഭ്യാസ പാത ഉണ്ടായിരുന്നു. ഹാർവാർഡ് ബിസിനസ് സ്കൂൾ വേണ്ടെന്നു വച്ചുകൊണ്ട് നെബ്രാസ്ക സർവകലാശാലയിലേക്ക് മാറി. അതിനു മുൻപ്  ബഫറ്റ്, പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂളിൽ ആയിരുന്നു പഠിച്ചത്. അവിടെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി. പിന്നീട് അദ്ദേഹം കൊളംബിയ ബിസിനസ് സ്കൂളിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. അവിടെ അദ്ദേഹം ‘സ്റ്റോക്ക് മാർക്കറ്റിൻ്റെ പിതാവ്’ ബെഞ്ചമിൻ ഗ്രഹാമിൻ്റെ കീഴിൽ ആയിരുന്നു പഠിച്ചത്.

 ബിൽ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ കോളേജ് ഡ്രോപ്പ്ഔട്ടായി കണക്കാക്കപ്പെടുന്ന ആളാണ്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം ആരംഭിച്ചു. 1973-ൽ അദ്ദേഹം ഗണിതശാസ്ത്രവും കമ്പ്യൂട്ടർ സയൻസും പഠിക്കാൻ ചേർന്നു, എന്നാൽ രണ്ട് വർഷത്തിന് ശേഷം അദ്ദേഹം തൻ്റെ ബാല്യകാല സുഹൃത്തായ പോൾ അലനുമായി മൈക്രോസോഫ്റ്റ്-സ്ഥാപകനായി. ബിരുദം പൂർത്തിയാക്കിയില്ലെങ്കിലും, ചരിത്രത്തിലെ ഏറ്റവും വിജയകരമായ സംരംഭകരിൽ ഒരാളായി അദ്ദേഹം മാറി.

Explore the diverse educational backgrounds of some of the world’s wealthiest individuals. From advanced degrees to early dropouts, discover how these billionaires achieved success with varying academic paths.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version