രത്തൻ ടാറ്റയും സ്നാപ്ഡീലും

വിജയകരമായ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിൽ പേരുകേട്ട രത്തൻ ടാറ്റ, റിട്ടയർമെൻ്റിന് ശേഷം സ്റ്റാർട്ടപ്പ് മേഖലകളിലേക്ക് തിരിഞ്ഞു. 2014ൽ സ്‌നാപ്ഡീലിലെ (Snapdeal) നിക്ഷേപത്തിലൂടെയാണ് ഈ മേഖലയിൽ അദ്ദേഹത്തിൻ്റെ യാത്ര ആരംഭിച്ചത്. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് മേഖല ശൈശവ ദശയിൽ ആയിരുന്ന ഘട്ടമായിരുന്നു അത്. ബില്യൺ ഡോളർ വാല്വേഷൻസ് അന്ന് അപൂർവമായിരുന്നു.

അതിനുശേഷം, Ola, Upstox, Lenskart, CarDekho, FirstCry, Paytm, Bluestone തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തുമായി 50ലധികം സ്റ്റാർട്ടപ്പുകളിൽ ടാറ്റ നിക്ഷേപം നടത്തി. രത്തൻ ടാറ്റയുടെ വ്യക്തിഗത നിക്ഷേപ സ്ഥാപനമായ ആർഎൻടി അസോസിയേറ്റ്സും (RNT Associates) കാലിഫോർണിയ സർവകലാശാലയുമായ സഹകരിച്ചുള്ള ഫണ്ടായ യുസി-ആർഎൻടിയും (UC-RNT) ചേർന്നാണ് ഈ നിക്ഷേപങ്ങൾ നടത്തിയത്.

സ്റ്റാർട്ടപ്പുകളിലെ “ആകസ്മിക” നിക്ഷേപകൻ എന്നാണ് രത്തൻ ടാറ്റ 2019ൽ തന്നെ സ്വയം വിശേഷിപ്പിച്ചത്. സ്റ്റാർട്ടപ് മേഖലയുടെ അപാരമായ വളർച്ചാ സാധ്യതയിൽ രത്തൻ ടാറ്റയ്ക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. സംരംഭകരുടെ മാനസികാവസ്ഥ, പക്വത, ഗൗരവം എന്നിവയായിരുന്നു സ്റ്റാഞട്ടപ്പുകളുടെ കാര്യത്തിൽ അദ്ദേഹം പരിഗണിച്ച പ്രധാന കാര്യങ്ങൾ.

സ്‌നാപ്ഡീലിൻ്റെ സഹസ്ഥാപകനായ കുനാൽ ബഹൽ, രത്തൻ ടാറ്റയുമായൊത്തുള്ള ഒരു വീഡിയോ പങ്കിട്ടിരുന്നു. ‘ഏറ്റവും സ്പെഷ്യൽ നിമിഷം’ എന്ന് വീഡിയോക്ക് കുനാൽ അടിക്കുറിപ്പെഴുതി. രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എക്‌സിൽ അദ്ദേഹം എഴുതി, “ടാറ്റയുടെ മഹത്വത്തെക്കുറിച്ച് എത്രയോ പറഞ്ഞു കഴിഞ്ഞു, ഇനിയും അത് തുടരും. അതോടൊപ്പം അദ്ദേഹത്തിൻ്റെ അസാമാന്യമായ നർമ്മബോധത്തെക്കുറിച്ചും ഞാൻ ഓർക്കുന്നു.” കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുംബൈയിൽ നടന്ന പരിപാടിയിൽ നിന്നുള്ള വീഡിയോ ആണ് അദ്ദേഹം പങ്കിട്ടത്.

രത്തൻ ടാറ്റയെ ആദ്യമായി കണ്ട നിമിഷത്തെ കുനാൽ വീഡിയോയിൽ ഓർത്തെടുക്കുന്നു. എന്ത് സംഭവിക്കും എന്നറിയാതെ പരിഭ്രാന്തിയലായിരുന്നു. വർഷങ്ങളായി ടിവിയിലും പത്രങ്ങളിലും കണ്ട മുഖം. മാംസത്തിലും രക്തത്തിലും ആ മനുഷ്യനെ കണ്ടുമുട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ടാറ്റയുടെ ഓഫീസിലെത്തിയ കുനാലിനൊപ്പം ഒരു കസേര വലിച്ചിട്ട് രത്തൻ അടുത്തിരുന്നു. അന്ന് സ്‌നാപ്ഡീലിൻ്റെ വളർച്ചയെ പ്രശംസിച്ച രത്തൻ സ്നാപ്ഡീലിന്റെ ലോജിസ്റ്റിക്സിനെ കുറിച്ച് ചോദിച്ചറിഞ്ഞു.

സ്നാപ്ഡീൽ വിപണി മൂല്യം
2016ൽ 6.5 ബില്യൺ USD (47000 കോടി രൂപ) ആസ്തിയുണ്ടായിരുന്ന സ്നാപ്ഡീൽ അക്കാലത്ത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇ-കൊമേഴ്‌സ് കമ്പനിയായി മാറി. 

Explore Ratan Tata’s remarkable journey in the startup world, beginning with his first investment in Snapdeal in 2014. After retiring from Tata Group, he turned to the emerging startup sector, investing in over 50 companies like Ola, Lenskart, FirstCry, and Paytm. Learn about his impact on India’s startup ecosystem and his approach to nurturing innovative businesses.

Share.

Comments are closed.

Exit mobile version