ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ സന്ദർശനത്തെ പ്രതീക്ഷയോടെ കണ്ട് പാകിസ്താനും ക്രിക്കറ്റ് ആരാധകരും. ഇസ്ലാമാബാദിൽ നടന്ന ഷാങ്ഹായി സഹകരണ യോഗത്തിൽ പങ്കെടുത്ത ജയശങ്കർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമൊത്ത് അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. തുടർന്ന് പാക് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. പാകിസ്താനുമായി പ്രത്യേക ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായില്ലെങ്കിലും സന്ദർശനം പാകിസ്താനിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനെ വരെ അനുകൂലമായി ബാധിക്കും എന്ന പ്രതീക്ഷയിലാണ് പാകിസ്താൻ.

2015ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രി പാകിസ്താൻ സന്ദർശിക്കുന്നത്. ഇത് കൊണ്ട് തന്നെ ജയശങ്കറിന്റെ സദർശനം വലിയ വാർത്താ പ്രാധാന്യം നേടി. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി ഷാങ്ഹായി സഹകരണ യോഗത്തിൽ ജയശങ്കർ നേരിട്ട് സംസാരിച്ചു.

ക്രിക്കറ്റ് നയതന്ത്രം
ഇന്ത്യയും പാകിസ്താനും കാലാകാലങ്ങളായി തുടർന്നു പോരുന്ന രീതിയാണ് ക്രിക്കറ്റ് നയതന്ത്രം. 1987ൽ പാക് പ്രസിഡന്റ് സിയാവുൽ ഹഖ് ടെസ്റ്റ് മത്സരം കാണാൻ ഇന്ത്യിലെത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് നയതന്ത്രം ആരംഭിക്കുന്നത്. 2003-2008 കാലഘ്ഘട്ടത്തിലും ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള മഞ്ഞുരുകാൻ ക്രിക്കറ്റ് നയതന്ത്രം സഹായിച്ചു. 2011 ലോകകപ്പ് സെമി ഫൈനൽ മത്സരം കാണാൻ പാക് പ്രധാനമന്ത്രി യൂസുഫ് ഗിലാനി ഇന്ത്യയിലെത്തിയിരുന്നു.

ഇസ്ലാമബാദിലും ക്രിക്കറ്റ് നയതന്ത്ര ചർച്ച?
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കടുത്ത ക്രിക്കറ്റ് ആരാധകൻ കൂടിയാണ്. ഇഷാഖ് ദാറും ജയശങ്കറും തമ്മിൽ പാക് പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിനിടെ നടത്തിയ ചർച്ചയിലും ക്രിക്കറ്റ് പ്രധാന വിഷമായി എന്നാണ് റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാനും നടപടിയുണ്ടാകാൻ ഇടയുണ്ട്. ഷാങ്ഹായി സഹകരണ യോഗം പ്ലീനത്തിനു ശേഷവും ചർച്ച തുടർന്നു. മാത്രമല്ല പാക് ആഭ്യന്തര മന്ത്രിയും പാക് ക്രിക്കറ്റ് ബോ‌ർഡ് ചെയർമാനും കൂടിയായ സയ്യിദ് നഖ്വിയുമായു ജയശങ്കർ സംസാരിച്ചു.

ഈ ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും യാഥാർത്ഥ്യമാകാൻ സമയമെടുക്കും എന്നുമാണ് സൂചന. എന്നാൽ അടുത്ത വർഷം പാകിസ്താനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഈ ചർച്ച ശുഭപ്രതീക്ഷ നൽകുന്നു. പാകിസ്താനിൽ നടക്കുന്നത് കൊണ്ട് ഇന്ത്യ ചാംപ്യൻസ് ട്രോഫിയിൽ പങ്കെടുക്കില്ല എന്ന് ഊഹാപോഹമുണ്ടായിരുന്നു.

ചർച്ചകൾ ഫലം കാണുകയാണെങ്കിൽ ഇന്ത്യ-പാക് ക്രിക്കറ്റ മത്സരങ്ങൾ വീണ്ടും ആരംഭിക്കും. മാത്രമല്ല, ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ പാക്കിസ്താനിലെത്തുകയും ചെയ്യും. എന്നാൽ ഇക്കാര്യത്തിൽ ഇത് വരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ജയശങ്കറിന്റെ വരവ് മാറ്റം സൃഷ്ടിക്കും എന്ന പ്രതീക്ഷയിലാണ് ആരാഞകർ.

പതിനായിരം കോടി
2012ലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഒരു ഏകദിന സീരീസ് കളിച്ചത്. നയതന്ത്ര പ്രശ്നങ്ങളെ തുടർന്ന് പിന്നീട് ലോകകപ്പിലൊഴികെ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിട്ടില്ല. ബ്രാൻഡ് സ്പോൺസർഷിപ്പും സ്പോ‍ർട്സ് മാർക്കറ്റിങ്ങും അടക്കം കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടെ ഇന്ത്യ പാകിസ്താൻ മത്സരങ്ങൾ പതിനായിരം കോടി രൂപയുടെ വരുമാനമുണ്ടാക്കിയിട്ടുണ്ട് എന്നാണ് കണക്ക്. 

Discover the renewed optimism in Pakistan following historic talks between India and Pakistan’s foreign ministers at the SCO summit, with potential cricket ties and the Champions Trophy on the horizon.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version