മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലയിൽ ഒന്നായ ലുലു ഗ്രൂപ്പ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക്  (Initial Public Offering-IPO). അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം. എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു 25 ശതമാനം ഓഹരികൾ പൊതുവിപണിയിൽ വിൽക്കും. ഒക്ടോബർ 28 മുതൽ നവംബർ അഞ്ചു വരെയായിരിക്കും സബ്‌സ്‌ക്രിപ്‌ഷൻ.

അബുദാബി സ്റ്റോക്ക് മാർക്കറ്റായ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ആണ് കമ്പനി ലിസ്റ്റ് ചെയ്യുക. സൗദി അറേബ്യൻ ഓഹരി വിപണിയിലും ലിസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ അന്തിമ തീരുമാനം ആയിട്ടില്ല. കൃത്യമായ നിരക്ക് ഓഹരി വിൽപന തുടങ്ങുന്നതിന് തൊട്ടു മുമ്പ് പ്രഖ്യാപിക്കും. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്ക് 89 ശതമാനം ഓഹരികളും റീട്ടെയിൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരികളും ലുലു ജീവനക്കാർക്ക് ഒരു ശതമാനം ഓഹരിയും മാറ്റിവെക്കും. മിനിമം 1000 ഓഹരികൾക്കാണ് അപേക്ഷിക്കാനാവുക. ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിൻ്റെ മൂല്യം 58800 കോടി രൂപയോളമായി മാറും.  

ഗൾഫിലും ഇന്ത്യയിലുമായി 164 ലുലു ഹൈപർമാർക്കറ്റുകളുള്ള ലുലു ഗ്രൂപ്പ് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്നു. പ്രവാസി മലയാളി എം.എ. യൂസഫലി സ്ഥാപിച്ച എംകെ(EMKE) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പിലേക്ക് പുതിയ ഓഹരി ഉടമകളെ സ്വാഗതം ചെയ്യുന്നതായി ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു.

1974ൽ ആരംഭിച്ച ലുലു തൊണ്ണൂറുകളോടെ വൻ വളർച്ച നേടി. നിലവിൽ ജിസിസിയിലെ തന്നെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിൽ ഒന്നാണ് ലുലു. ജിസിസിയിൽ മാത്രം ലുലുവിന് 116 ഹൈപ്പർമാർക്കറ്റുകളുണ്ട്. എഴുപതിനായിരത്തിൽ അധികം ജീവനക്കാരുള്ള ലുലുവിന് 2023ൽ മാത്രം 60000 കോടിക്ക് മുകളിൽ വരുമാനം ഉണ്ടായിരുന്നു.

ഓഹരി വാങ്ങാൻ
ഐപിഓയിലൂടെ ലുലു ഗ്രൂപ്പ് ഓഹരികൾ വാങ്ങാനായി അബുദാബി സ്റ്റോക് എക്സ്ചേഞ്ചിന്റെ നാഷണൽ ഇൻവെസ്റ്റർ നമ്പർ വേണം. നാഷണൽ ഇൻവെസ്റ്റർ നമ്പർ ഇല്ലാത്ത നിക്ഷേപകർക്ക്  അബുദാബി സ്റ്റോക് എക്സ്ചേഞ്ച് പോർട്ടൽ വഴി റജിസ്റ്റർ ചെയ്യാവുന്നതാണ്. ഓഹരി സംബന്ധിച്ച രേഖകൾ വായിച്ച ശേഷം നിക്ഷേപകർക്ക് ഐപിഒ റീസീവിങ് ബാങ്കുകൾ വഴി അപേക്ഷിക്കാം. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് എൻബിഡി ക്യാപിറ്റൽ, എച്ച്എസ്ബിസി ബാങ്ക് മിഡിൽ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക്, മഷ്റെക് തുടങ്ങിയവയാണ് ഓഹരി വിൽപ്പന നിയന്ത്രിക്കുന്ന റിസീവിങ് ബാങ്കുകൾ.  ബാങ്കുകൾ ഐപിഓയ്ക്കായി പ്രത്യേക ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. അപേക്ഷ സ്വീകരിച്ചാൽ ഓഹരി അനുവദിക്കും. 

Lulu Retail Holdings, one of the Middle East’s largest hypermarket chains, is set for a potential $1.8 billion IPO. The offering, running from October 28 to November 5, could be the UAE’s largest this year.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version