മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖി ഒക്ടോബർ 12ന് മുംബൈയിൽ വെടിയേറ്റു മരിച്ചിരുന്നു. ലോറൻസ് ബിഷ്ണോയി എന്ന കുപ്രസിദ്ധ ഗുണ്ടയുടെ സംഘാംഗം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബോളിവുഡ് താരം സൽമാൻ ഖാന്റെ അടുത്ത സുഹൃത്തായിരുന്നു ബാബ സിദ്ദിഖി. നേരത്തെ സൽമാൻ ഖാനെതിരെയും സംഘത്തിന്റെ വധഭീഷണി ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് ലോറൻസ് ബിഷ്ണോയിയെ ഭീഷണിപ്പെടുത്തുന്നത് എന്ന തരത്തിൽ സൽമാൻ ഖാന്റെ രണ്ട് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിലെ വാസ്തവം പരിശോധിക്കാം.

ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ കോവിഡ് ലോക്ഡൗൺ ലംഘിക്കുന്നവർക്കുള്ള സൽമാൻ ഖാന്റെ നിർദേശം എന്ന പേരിൽ അദ്ദേഹത്തിന്റെ ഒഫിഷ്യൽ യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്ത് വീഡിയോയിൽ നിന്നെടുത്ത ഭാഗമാണ് ആദ്യ വീഡിയോയിൽ ഇപ്പോൾ തെറ്റായി പ്രചരിക്കുന്നത് എന്ന് മനസ്സിലായി. 2020 മെയ് 22ന് പോസ്റ്റ് ചെയ്ത് വീഡിയോ ആണിത്. അതിനു മുൻപ് സൻസദ് ടിവിയും ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ കോവിഡുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ വീഡിയോയിലെ ഭാഗങ്ങളാണ് ഇപ്പോൾ തെറ്റായി പ്രചരിപ്പിക്കപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോയിൽ സൽമാൻ ഖാന്റെ ചുണ്ട് വീഡിയോയിൽ പറയുന്ന പോലെയല്ല ചലിക്കുന്നത്. ഇതിൽനിന്നും ശബ്ദം മാറ്റി മറ്റാറോ പറയുന്ന പോലെ ആക്കിയതാണ് വീഡിയോ എന്ന് വ്യക്തം.

ഇങ്ങനെ, സൽമാൻ ഖാൻ ലോറൻസ് ബിഷ്ണോയിയെ ഭീഷണിപ്പെടുത്തുന്നു എന്ന പേരിൽ പ്രചരിക്കുന്ന രണ്ട് വീഡിയോകളും വ്യാജമാണ് എന്നതാണ് സത്യം.  

Channel IAM Fact Check debunks viral claims about Salman Khan threatening Lawrence Bishnoi following Baba Siddique’s murder. The video is misleading and dates back to 2020.

Share.
Leave A Reply

Exit mobile version