അതിവേഗ ഡെലിവറി നടത്തുന്ന ക്വിക് കൊമേഴ്സ് എന്ന ആശയത്തിന് ഇന്ത്യയിൽ പ്രചാരം നൽകിയ സ്റ്റാർട്ടപ്പ് ആണ് സെപ്റ്റോ. ഗ്രോസറി സാധനങ്ങൾ 16 മിനിറ്റ് കൊണ്ട് വീട്ടിലെത്തിക്കുന്ന സെപ്റ്റോ ഐപിഒ പ്രവേശനത്തിന് ഒരുങ്ങുകയാണ്. സ്റ്റോക് മാർക്കറ്റ് പ്രവേശനത്തിന് ഒരുങ്ങുന്ന കമ്പനി ഇതിന് മുന്നോടിയായി 1260 കോടി രൂപയാണ് ഇന്ത്യൻ നിക്ഷേപകരിൽ നിന്നും സമാഹരിക്കാൻ ഉന്നം വെയ്ക്കുന്നത്.

2021ൽ സുഹൃത്തുക്കളായ കൈവല്ല്യ വോഹ്റയും ആദിത് പാലിച്ചയും ചേർന്നാണ് സെപ്റ്റോ ആരംഭിക്കുന്നത്. ഒരു വർഷം കൊണ്ടുതന്നെ 100 മില്ല്യൺ ഡോളർ സമാഹരണം എന്ന അത്ഭുത വളച്ചയിലേക്ക് കമ്പനി എത്തി. അതിവേഗം സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്നതാണ് സെപ്റ്റോയുടെ സവിശേഷത. പച്ചക്കറി, പാൽ, ഹൈജീൻ ഉത്പന്നങ്ങൾ ഉൾപ്പെടെ മൂവായിരത്തിലധികം സാധനങ്ങൾ സെപ്റ്റോ ഞോടിയിടയിൽ എത്തിക്കും. 2023ൽ 200 മില്ല്യൺ ഡോളർ സമാഹരിച്ച് സെപ്റ്റോ മൂല്യം 900 മില്ല്യണിൽ എത്തിച്ചു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സെൽഫ് മെയിഡ് ബില്ല്യണയർസ് ആണ് സെപ്റ്റോ സ്ഥാപകരായ ആദിത് പാലിച്ചയും കൈവല്ല്യ വോഹ്റയും. ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക പ്രകാരം 22 വയസ്സ് മാത്രം പ്രായമുള്ള ആദിത്തിന്റെ ആസ്തി 4300 കോടി രൂപയാണ്. 21 കാരനായ കൈവല്ല്യയ്ക്ക് ആകട്ടെ 3600 കോടിയുടെ ആസ്തിയുണ്ട്.  ആദിത് നിലവിൽ കമ്പനിയുടെ സിഇഒ ആയും കൈവല്ല്യ ചീഫ് ടെക്നോളജി ഓഫീസറുമായും സേവനമനുഷ്ഠിക്കുന്നു.

പൂർണമായും ക്വിക് കൊമേഴ്സ് രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സെപ്റ്റോയുടെ പ്രധാന എതിരാളികൾ ബ്ലിൻക് ഇറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ടാറ്റയുടെ ബിഗ് ബാസ്കറ്റ് തുടങ്ങിയ വമ്പൻമാരാണ്. മുംബൈ ആസ്ഥാനമായുള്ള സെപ്റ്റോയ്ക്ക് നിലവിൽ രാജ്യത്തെ പ്രധാന പത്ത് നഗരങ്ങളിലായി എഴുന്നൂറോളം സ്റ്റോറുകളുണ്ട്. വർഷാവർഷം വിപണിമൂല്യത്തിൽ സെപ്റ്റോ വൻ മുന്നേറ്റമാണ് നടത്തുന്നത്. 2022 മുതൽ 2024 വരെ 22 ശതമാനമാണ് കമ്പനിയുടെ വളർച്ച. ആഗസ്റ്റ് 2024ലെ കണക്ക് പ്രകാരം അഞ്ച് ബില്ല്യൺ ഡോളറാണ് സെപ്റ്റോയുടെ മൂല്യം.

Zepto, the quick commerce start-up founded by Kaivalya Vohra and Adit Palcha, is preparing for an IPO to raise ₹1,260 crore. With a $5 billion valuation, Septo is transforming grocery delivery in India with its 16-minute delivery service.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version