ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് ആയിരുന്ന ബൈജൂസ് ഇന്ന് കിതപ്പിന്റെ പാതയിലാണ്. നിരവധി നിയമപ്രശ്നങ്ങളിലൂടെയും സാമ്പത്തിക പ്രതിസന്ധികളിലൂടെയുമാണ് എഡ് ടെക് സംരംഭമായ ബൈജൂസ് കടന്നു പോകുന്നത്. 2011ലാണ് ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും ചേർന്ന് ബൈജൂസ് എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ഹുരൂൺ സമ്പന്ന പട്ടിക പ്രകാരം 4500 കോടി രൂപ ആസ്തിയുണ്ടായിരുന്ന ദിവ്യ ഗോകുൽനാഥ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതാ സംരംഭകയായിരുന്നു.

1987ൽ ബെംഗളൂരുവിൽ ജനിച്ച ദിവ്യയുടെ അച്ഛൻ അപ്പോളോ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റാണ്. അമ്മ ദൂരദർശനിൽ പ്രോഗ്രാമിംഗ് എക്സിക്യൂട്ടീവായിരുന്നു. ആർ.വി കോളേജിൽ നിന്നും ബയോടെക്നോളജിയിൽ ബിടെക് നേടിയ ദിവ്യ തുടർന്ന് വിദേശ പഠനത്തിനായുള്ള ജിആർഇ യോഗ്യതയും സ്വന്തമാക്കി. എന്നാൽ വിദേശ പഠനത്തിന് പോകാതിരുന്ന ദിവ്യ ബൈജു രവീന്ദ്രൻ നടത്തിയ വിദ്യാഭ്യാസ സ്ഥപനത്തിലെത്തി. ആദ്യം ബൈജുവിന്റെ ശിഷ്യയായിരുന്ന ദിവ്യ തുടർന്ന് സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു.

2011ൽ ഇരുവരും ചേർന്ന് ബൈജൂസ് എന്ന ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോം ആരംഭിച്ചു. കമ്പനിയുടെ അക്കാലത്തെ കണ്ടന്റ് ക്രിയേഷൻ, ബ്രാൻഡ് മാർക്കറ്റിങ് പോലുള്ള ജോലികൾ ചെയ്തത് ദിവ്യ തന്നെയായിരുന്നു. കോവിഡിനു ശേഷം ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകൾക്ക് പ്രാധാന്യം വർധിച്ചതോടെ ദിവ്യ ബൈജൂസിലൂടെ അധ്യാപനവും മുന്നോട്ടു കൊണ്ടുപോയി. തുടർന്ന് കമ്പനിയുടെ മൂല്യം 1.8 ലക്ഷം കോടി രൂപയിൽ എത്തുന്നത് വരെ ദിവ്യയുടെ പങ്ക് വലുതായിരുന്നു.

എന്നാൽ ബൈജൂസിൻെറ മൂല്യം ഇടിഞ്ഞതോടെ ഇപ്പോൾ ദിവ്യ ഗോകുൽ നാഥിൻെറ ആസ്തിയും ഇടിഞ്ഞിരിക്കുകയാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന എഡ്‌ടെക് സംരംഭകരിൽ ഒരാളായിരുന്ന ദിവ്യയ്ക്ക് 2020ൽ 1.94 കോടി രൂപയായിരുന്നു ശമ്പളം. ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ബൈജു രവീന്ദ്രന്റേയും ദിവ്യ ഗോകുൽനാഥിന്റേയും ആസ്തി കുത്തനെ കുറയുകയായിരുന്നു. 

Explore Divya Gokulnath’s inspiring journey from a teacher to co-founding Byju’s, India’s leading edtech platform, and the challenges she faces as the company navigates financial and legal crises.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version