ഡിസ്നി സ്ഥാനം രാജിവെച്ച് കെ. മാധവൻ

റിലയൻസ് ഉടമസ്ഥതയിലുള്ള വിയാകോം 18 ഉമായുള്ള ഡിസ്നി സ്റ്റാറിൻ്റെ ലയനത്തിന് പിന്നാലെ ഡിസ്നിയിൽ നിന്നും രാജി വെച്ച് കെ. മാധവൻ. നിലവിൽ ഡിസ്നി സ്റ്റാർ കൺട്രി മാനേജറും ഡിസ്നി സ്റ്റാർ പ്രസിഡൻ്റുമാണ് മാധവൻ. അദ്ദേഹത്തിനൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഇന്ത്യ മേധാവിയും മലയാളിയുമായ സജിത്ത് ശിവനന്ദനും രാജിവെച്ചെന്നാണ് വിവരം.

ഇന്ത്യൻ ദൃശ്യമാധ്യമ രംഗത്ത് നിർണായക സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളാണ് കോഴിക്കോട് സ്വദേശിയായ കെ. മാധവൻ. ഏഷ്യാനെറ്റ് എംഡി എന്ന നിലയിലാണ് മലയാളികൾക്ക് അദ്ദേഹം സുപരിചിതനായത്. 1999ൽ ഏഷ്യാനെറ്റിൽ ഡയറക്ടറായി ജോലിയിൽ പ്രവേശിച്ച മാധവൻ 2000 മുതൽ 2008 വരെ ചാനൽ എംഡിയും സിഇഒയുമായിരുന്നു. ഏഷ്യാനെറ്റിനെ സ്റ്റാർ ഗ്രൂപ്പ് ഏറ്റെടുത്തതോടെ സ്റ്റാറിന് കീഴിലെ ചാനലുകളുടെ ദക്ഷിണമേഖലാ മേധാവിയായി മാധവൻ മാറി.

സ്റ്റാർ ഗ്രൂപ്പ് ചാനലുകളും ഹോട്ട് സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്ഫോമും വലിയ വളർച്ചയാണ് മാധവന് കീഴിൽ നേടിയത്. സ്റ്റാറിന് കീഴിലെ എൻ്റർടെയ്ൻമെൻ്റ്, സ്പോർട്സ് ചാനലുകൾക്കൊപ്പം സ്റ്റുഡിയോ, ഷോ ബിസിനസ്, ഹോട്ട്സ്റ്റാർ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ മാധവൻ്റെ മേൽനോട്ടത്തിലായിരുന്നു. സ്റ്റാറിനെ ഡിസ്നി ഗ്രൂപ്പ് ഏറ്റെടുത്തതോടെ ഡിസ്നി സ്റ്റാറിൻ്റെ കൺട്രി മാനേജർ പദവിയിലേക്ക് മാധവന് സ്ഥാനക്കയറ്റം ലഭിച്ചു.

മാധവനൊപ്പം ഡിസ്നി ഗ്രൂപ്പ് വിടുന്ന സജിത്ത് ശിവാനന്ദൻ ഗൂഗിളിൽ നിന്നാണ് ഹോട്ട്സ്റ്റാറിൻ്റെ തലപ്പത്തെത്തുന്നത്. ആഗോള നിലവാരത്തിലുള്ള ഒടിടി പ്ലാറ്റ്ഫോമായി ഡിസ്നി ഹോട്ട്സ്റ്റാറിനെ മാറ്റിയതിൽ സജിത്ത് ശിവാനന്ദ് പ്രധാന പങ്ക് വഹിച്ചു.

റിലയൻസ് വിയാകോം ഡിസ്നി സ്റ്റാർ ഏറ്റെടുത്തതിന് പിന്നാലെയാണ് ഗ്രൂപ്പിൻ്റെ തലപ്പത്തുള്ള രണ്ട് പേർ പുറത്തേക്ക് പോകുന്നത് എന്നത് ശ്രദ്ധേയമാണ്. 

K. Madhavan and Sajith Sivanandan have resigned from Disney Star following its merger with Reliance-owned Viacom18. Madhavan, previously Disney Star Country Manager, and Sivanandan, head of Disney Plus Hotstar India, played key roles in the network’s growth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version