കുട്ടികൾക്ക് KSRTCയുടെ ടൂർ പാക്കേജ്

സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് വേണ്ടി സ്റ്റുഡന്റസ് ഒൺലി ടൂർ പാക്കേജുകൾ ഒരുക്കി സൂപ്പർ ഹിറ്റാക്കി  കണ്ണൂർ KSRTC . വിദ്യാർത്ഥികൾക്ക്  കുറഞ്ഞ ചിലവിൽ  ടൂർ പോകാൻ അവസരമൊരുക്കുകയാണ് കണ്ണൂരില്‍  കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ പാക്കേജുകൾ.  കണ്ണൂരിൽ നിന്ന്  നാല് മലബാര്‍ ജില്ലകളിലേക്കാണ് വിദ്യാര്‍ഥികള്‍ക്കുള്ള ‘സ്‌റ്റുഡന്‍റ്സ് ഒണ്‍ലി’ സ്‌പെഷ്യല്‍ ബജറ്റ് ടൂര്‍ പാക്കേജ് അവതരിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തന്നെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാക്കേജിനു പുറമേ വയനാട് കോഴിക്കോട് കാസര്‍ഗോഡ് ജില്ലകളിലെ ടൂറിസം സ്പോട്ടുകൾ  ഉള്‍ക്കൊള്ളിച്ച് ആകര്‍ഷകമായ ബജറ്റ് ടൂര്‍ പാക്കേജുകളും കെഎസ്ആര്‍ടിസി നടപ്പാക്കുകയാണ്.



 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകമായി കണ്ണൂരില്‍ തുടങ്ങിയ ബജറ്റ് ടൂറിസം പാക്കേജുകൾ ഇപ്പോൾ സൂപ്പർ ഹിറ്റാണ്. സ്‌റ്റുഡന്‍റ്സ് ഓണ്‍ലി ബജറ്റ് ടൂര്‍ പാക്കേജ് ഒരു മാസം പിന്നിടുമ്പോള്‍ കണ്ണൂരിൽ നിന്നുള്ള സര്‍വീസുകള്‍ക്ക് സ്കൂളുകളിൽ നിന്നും വലിയ ഡിമാന്‍റാണ്. എല്ലാ ആഴ്‌ചയിലും പാക്കേജ് ഫുള്‍ ആണ്.  സാധാരണ ടൂർ പാക്കേജുകളെക്കാൾ വളരെ കുറഞ്ഞ നിരക്കിലുള്ള പാക്കേജുകളാണ് കെഎസ്ആർടിസിയുടെ ‘സ്‌റ്റുഡന്‍റ്സ് ഒണ്‍ലി’ പാക്കേജുകളെ ആകർഷകമാക്കുന്നത്.



 സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന വയനാട്ടിലെ കേന്ദ്രങ്ങള്‍ക്കൊപ്പം പൈതല്‍മല, റാണിപുരം, പെരുവണ്ണാമുഴി യാത്രകള്‍ക്കും ആവശ്യങ്ങൾ  നിരവധിയായി എത്തുന്നുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. ഏക ദിന ടൂര്‍ പാക്കേജുകളാണ് ഇപ്പോൾ നടത്തുന്നത് .   രാവിലെ ആറിന് ആരംഭിക്കുന്ന ടൂര്‍ രാത്രി പത്തുമണിക്ക് അവസാനിക്കും. മ്യൂസിക് സിസ്‌റ്റം അടക്കമുള്ള സംവിധാനങ്ങളുള്ള സൂപ്പർ എക്‌സ്പ്രസ്, ഫാസ്‌റ്റ് പാസഞ്ചർ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
 

സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയ്ക്ക് ഇത്തരത്തില്‍ ബജറ്റ് ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ബുക്കിങ്ങിന് ആകര്‍ഷകമായ ഇളവും ലഭിക്കും.സാധാരണ കെഎസ്ആര്‍ടിസിയുടെ ഏകദിന ബജറ്റ് ടൂറിന് ഒരാള്‍ക്ക് 1200- 1300 രൂപയാണ് ശരാശരി ചെലവ് വരിക. എന്നാല്‍ സ്‌റ്റുഡന്‍റ്സ് ഓണ്‍ലി പാക്കേജ് ബുക്ക് ചെയ്യുന്ന സ്‌കൂളുകളില്‍ നിന്ന് ഒരു കുട്ടിക്ക് 900 രൂപ നിരക്കില്‍ മാത്രമാണ് ഈടാക്കുക.  

മൂന്നു നേരം സ്വാദിഷ്‌ടമായ ഭക്ഷണവും വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള എൻട്രി ഫീസും ഉൾപ്പെടെയാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. അവധി ദിനങ്ങളില്‍ മാത്രമല്ല, സ്‌കൂളുകള്‍ ആവശ്യപ്പെടുന്ന ഏത് ദിവസവും ടൂര്‍ അനുവദിക്കും.   സാധ്യതാ പഠനമടക്കം നടത്തിയ ശേഷമാണ് ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങളും പാക്കേജില്‍ ഉള്‍പ്പെടുത്തുന്നത്.   ഭക്ഷണ ശാലകള്‍, ശുചിമുറികള്‍, പാര്‍ക്കിങ്ങ് എന്നിവയുടെ നിലവാര പരിശോധന നേരിട്ട് നടത്തിയ ശേഷമാണ് സ്പോട്ടുകൾ തീരുമാനിക്കുകയെന്നു ബജറ്റ് ടൂറിസം സെല്ലിന്‍റെ കണ്ണൂര്‍ ജില്ലാ കോർഡിനേറ്റർ തന്‍സീർ വിശദീകരിച്ചു.

 ബജറ്റ് ടൂര്‍ പാക്കേജുകളില്‍ വിനോദ സഞ്ചാരികളെ അനുഗമിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഗൈഡുകളേയും  കെ എസ് ആർ ടി സി നൽകും. കണ്ണൂർ ജില്ലയില്‍ നിന്നുള്ള ബിരുദ-ബിരുദാനന്തര ബിരുദധാരികളെയാണ് ഗൈഡുമാരായി നിയോഗിക്കുന്നത്.  
 
കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ നേരിട്ടെത്തിയും ഫോൺ വഴിയും ടൂർ പാക്കേജുകൾ ബുക്ക് ചെയ്യാം. ഫോൺ വഴി ബുക്ക് ചെയ്യാൻ വിളിക്കേണ്ട നമ്പർ : 8089463675

KSRTC’s budget-friendly tour packages in Kannur are a hit among students, offering affordable travel to Wayanad, Kozhikode, and Kasargod. With discounted rates and quality amenities, these packages cater specifically to school and college students.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version