റബർ വിലയിടിവും കാലാവസ്ഥാ വ്യതിയാനവും മൂലം ആശങ്കയിലായി റബർ കർഷകർ. വില ഉയർന്നതിനു ശേഷം പെട്ടെന്ന് താഴ്ന്നതും കർഷകർക്ക് തിരിച്ചടിയായി. നിലവിൽ അന്താരാഷ്‌ട്ര വിപണിയിൽ റബർ വില കിലോയ്‌ക്ക്‌ കേരളത്തിലെ വിപണിവിലയേക്കാൾ 30 രൂപ കൂടുതലാണ്‌. എന്നാൽ ആഭ്യന്തരവിപണിയിൽ റബർ വിലയ്ക്ക് ഈ ഉയർച്ചയില്ല.

ഒരു മാസത്തിനിടയ്ക്ക് 70 രൂപയാണ് റബറിന് കുറഞ്ഞത്. കൂലി നൽകി ടാപ്പിങ് നടത്തുന്ന പല റബർ കർഷകരും കൂലിച്ചിലവ് പോലും ലഭിക്കാതെ റബർകൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. കിലോയ്ക്ക് 250 രൂപയെങ്കിലും കിട്ടാതെ റബർകൃഷി തുടരാനാവില്ല എന്ന നിലയിലാണ് കർഷകർ.

ആഗോള വിപണിയിൽ വില ഉയർന്നുനിൽക്കുമ്പോൾ കയറ്റുമതി വർധിപ്പിക്കാൻ കർഷകർക്ക്‌ സർക്കാർ സൗകര്യം ചെയ്‌തുകൊടുക്കുന്നില്ല എന്നും കർഷകർ പറയുന്നു.

Discover the challenges faced by rubber farmers in Kerala due to falling prices and climate change. Understand the impact of international market prices and the lack of government support for exports.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version