രാജ്യാന്തര തലത്തിൽ ശ്രദ്ധേയ നേട്ടം കൊയ്ത് മുന്നേറുകയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്(സിഎസ്എൽ). 2030ഓടെ കൊച്ചിൻ ഷിപ്പ്‌യാർഡിനെ 12000 കോടി ലാഭത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി സിഎംഡി മധു.എസ്. നായർ. കൊച്ചിൻ ഷിപ്പ് യാർഡിൽ സ്ട്രാറ്റജിക് അഡ്വാൻസ്ഡ് സൊല്യൂഷൻസ് എന്ന മൂന്നാമ‌തൊരു ഡിവിഷൻ കൂടി ആരംഭിക്കാൻ പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു.

കപ്പൽ നിർമാണം, അറ്റകുറ്റപ്പണികൾ എന്നിങ്ങനെ രണ്ട് ഡിവിഷനുകളാണ് ഇപ്പോഴുള്ളത്. വിജ്ഞാന വിഭാഗം ആണ് ഇനി ആരംഭിക്കുക. ഇതിലൂടെ 10 ശതമാനം ലാഭം പ്രതീക്ഷിക്കുന്നു. 2030 ഓടെ 12000 കോടി രൂപ ലാഭത്തിലുള്ള കമ്പനിയായി സിഎസ്എൽ മാറും. സാമ്പത്തികത്തിനൊപ്പം അറിവിന്റെ കൂടി കേന്ദ്രമാകുകയാണ് കമ്പനി ലക്ഷ്യം.

മറൈൻ സിറ്റിയായി വികസിപ്പിക്കാൻ പറ്റുന്ന മികച്ച സ്ഥലങ്ങളിലൊന്നാണ് ആഗോള നഗരമായ കൊച്ചി എന്നാൽ നമ്മൾ വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തിയാലേ എന്തെങ്കിലും കാര്യമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

2016ൽ കമ്പനിയുടെ നേതൃനിരയിലെത്തിയ മധുവിന് കീഴിലാണ് കൊച്ചിൻ ഷിപ്പ് യാർഡ് ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത എയർക്രാഫ്റ്റ് കാരിയർ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചത്. ലിസ്റ്റിംഗ് അടക്കം കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വളർച്ചയിലെ നിരവധി കാര്യങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചു.

1988ൽ ട്രെയിനിയായി കമ്പനിയിൽ എത്തിയ മധു ഇന്നെത്തി നിൽക്കുന്നത് സമാനതകളില്ലാത്ത നേട്ടങ്ങളിൽ. ഈ വർഷമാദ്യം യുഎസ് നേവി കൊച്ചിൻ ഷിപ്പ് യാർഡുമായി മാസ്റ്റർ ഷിപ്പ്‌യാർഡ് റിപ്പയർ എഗ്രിമെന്റ് ധാരണ ഒപ്പ് വെച്ചിരുന്നു. 

In an interview with The Indian Express, Madhu S Nair, Chairman and MD of Cochin Shipyard Ltd, reflects on the company’s transformation into a leading international shipbuilder, its cultural integrity, future growth plans, and challenges facing Kerala’s economy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version