ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മൻ കി ബാത്ത്‘ എന്ന റേഡിയോ പരിപാടിയുടെ 115ആം എപ്പിസോഡിലാണ് ഡിജിറ്റൽ തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്. ഈ പ്രശ്നം എല്ലാവരുയും ബാധിക്കുന്നതിനാൽ, എല്ലാവർക്കും അതിനെക്കുറിച്ച് അറിയണമെന്നും, ജാഗ്രത ഉണ്ടാകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഡിജിറ്റൽ സുരക്ഷയ്ക്കുള്ള മൂന്നു ഘട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു :തടയുക – ചിന്തിക്കുക – പ്രവർത്തിക്കുക ഇവയാണ് അദ്ദേഹം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ.

പോലീസ് യൂണിഫോം ധരിച്ച ആളിന്‍റെ ഓഡിയോ-വിഷ്വൽ ക്ലിപ്പിന്‍റെ ഒരു ഉദാഹരണം പ്ലേ ചെയ്‌താണ് അദ്ദേഹം ഇതെക്കുറിച്ച് വിശദീകരിച്ചത്.  തട്ടിപ്പുകാർ ഒരു മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുന്നതിന് ആധാർ നമ്പർ ചോദിക്കുന്നതിനായി ഇരകളെ ഭയപ്പെടുത്തുന്നുണ്ട്.

ഇത് ഒരു എന്റർടെയ്ൻമെന്റ് ക്ലിപ്പ്‌ അല്ല, ഗുരുതരമായ ആശങ്കയാണ് ഈ സംഭാഷണം ഉളവാക്കുന്നതെന്ന് ഓഡിയോ ക്ലിപ്പിനെ പരാമർശിച്ച് മോദി പറഞ്ഞു.

ഡിജിറ്റൽ തട്ടിപ്പുകൾ എങ്ങനെ നടക്കുന്നുവെന്നതിനെക്കുറിച്ച് മൂന്നു ഘട്ടങ്ങളിൽ അദ്ദേഹം വിശദീകരിച്ചു:

1. ആദ്യ ഘട്ടം- ആദ്യം നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നു.
 ‘നിങ്ങൾ കഴിഞ്ഞ മാസം ഗോവയിൽ പോയില്ലേ? നിങ്ങളുടെ മകൾ ഡൽഹിയിൽ പഠിക്കുന്നുണ്ടല്ലോ’ പോലുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നു.”

2. രണ്ടാമത്തെ ഘട്ടം-ഭയം സൃഷ്ടിക്കുക.
 പോലീസ് , സിബിഐ, നാർക്കോട്ടിക്സ് ,നിയമ വകുപ്പുകൾ എന്നിവയുടെ പേര് ഉപയോഗിച്ച് ആളെ ഭയപ്പെടുത്തുന്നു.

3. മൂന്നാമത്തെ ഘട്ടം: സമയം (പ്രഷർ)
ഉടൻ തന്നെ തീരുമാനമെടുക്കണം അല്ലെങ്കിൽ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടും എന്ന  പ്രഷർ തന്ന് ഇരയെ ഭയപ്പെടുത്താനാകും

ഡിജിറ്റൽ സുരക്ഷയിലേക്കുള്ള മൂന്നു ഘട്ടങ്ങളും പ്രധാനമത്രി വിശദീകരിച്ചു.തടയുക – ചിന്തിക്കുക – പ്രവർത്തിക്കുക ഇവയാണ് ഡിജിറ്റൽ സുരക്ഷയ്ക്കുള്ള മൂന്നു ഘട്ടങ്ങളായി മോദി മുന്നോട്ട് വെച്ചത്.

1.തടയുക -നിങ്ങളുടെ ഫോണിലേക്ക് വിളി വന്നാൽ വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്; ആവശ്യത്തിന് സ്ക്രീൻഷോട്ട് എടുക്കാൻ ശ്രദ്ധിക്കണം.

2.ചിന്തിക്കുക -ഒരു സർക്കാർ ഏജൻസികളും ഒരു വീഡിയോ കോളിലൂടെയോ ഫോൺ കോളിലൂടെയോ ഭീഷണിപ്പെടുത്താറില്ല, പണം ആവശ്യപ്പെടാറില്ല. ഇത് ഒരു തട്ടിപ്പ് ആണെന്ന് നേരത്തെ തന്നെ മനസ്സിലാക്കണം.”

3.പ്രവർത്തിക്കുക-ദേശീയ സൈബർ ഹെൽപ്‌ലൈൻ 1930ൽ വിളിക്കുക.സംശയം തോന്നിയാൽ cybercrime.gov.inൽ റിപ്പോർട്ട് ചെയ്യുക, ഇല്ലെങ്കിൽ ഉടനെ പോലീസിനെ വിവരം അറിയിക്കുക.

ഡിജിറ്റൽ അറസ്റ്റ്  എന്ന സംവിധാനം നിയമപരമായ ഒന്നല്ല. ഇത് വെറും ഒരു തട്ടിപ്പാണ്. നമ്മുടെ സമൂഹത്തിന്റെ ശത്രുക്കൾ ആണ് ഈ തട്ടിപ്പുകാരെന്നും മോദി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ  ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന തട്ടിപ്പ് ഒരു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.കഴിഞ്ഞ മാസം, വർധമാൻ ഗ്രൂപ്പ് ചെയർമാൻ എസ്പി ഓസ്വാളിനെ “ഡിജിറ്റൽ കസ്റ്റഡിയിൽ” എടുത്തതിന് ശേഷം സൈബർ കുറ്റവാളികൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 7 കോടി രൂപ ട്രാൻസ്ഫർ ചെയ്തു.സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്.ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തെ ഉദ്ധരിച്ച്  ചീഫ് ജസ്റ്റിസ് ജസ്റ്റിസായി ആൾമാറാട്ടം നടത്തി സ്കൈപ്പ് വഴി ഒരു വ്യാജ സുപ്രീം കോടതി വാദവും നടത്തിയിരുന്നു തട്ടിപ്പുകാർ.

ഇത്തരം തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന ആയിരക്കണക്കിന് വ്യാജ വീഡിയോ കോളിംഗ് ഐഡികൾ, ലക്ഷക്കണക്കിന് സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവ അന്വേഷണ ഏജൻസികൾ അടച്ചുപൂട്ടിയതായി പ്രധാനമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

In the 115th episode of ‘Mann Ki Baat,’ PM Narendra Modi emphasizes the need for vigilance to prevent digital scams. He outlines a three-step strategy—Prevent, Think, Act—to protect against fraud, urging citizens to report suspicious activities and stay informed.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version