ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ-ഓൺഡ് ബഡ്ജറ്റ് കാർ ഷോറൂം റോയൽ ഡ്രൈവ് സ്മാർട്ട് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. സ‍യ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രീ-ഓൺഡ് ലക്ഷറി കാർ മേഖലയിൽ സ്ഥാനം ഉറപ്പിച്ചതാണ് റോയൽ ഡ്രൈവ് .പ്രീ-ഓൺഡ് ബഡ്ജറ്റ് കാർ മേഖലയിലെ കസ്റ്റമേഴ്സിന് പുതിയൊരു അനുഭവമായിരിക്കും സ്മാർട്ടെന്ന് റോയൽ ഡ്രൈവ് ചെയർമാനും എംഡിയുമായ  മുജീബ് റഹ്മാൻ പറഞ്ഞു.

5 ലക്ഷം മുതൽ 30 ലക്ഷം വരെയുള്ള ജനപ്രിയ വാഹനങ്ങൾ 100 ൽ അധികം സ്റ്റോക്കിൽ നിന്നും കസ്റ്റമേഴ്സിന് തിരഞ്ഞെടുക്കാം എന്നതാണ് സ്മാർട്ടിന്റെ പ്രത്യേകത. വാഹനം വിൽക്കാൻ ഉദ്ദേശിക്കുന്ന കസ്റ്റമേഴ്സിന് മാർക്കറ്റിൽ കിട്ടുന്ന നല്ല വിലയിൽ തന്നെ വില്‌ക്കാനും റോയൽ ഡ്രൈവ് അവസരമൊരുക്കുന്നു. 150ൽ അധികം ചെക്ക് പോയിന്റ് ചെയ്ത ശേഷം മാത്രമെ വാഹനം വിൽ‌ക്കൂവെന്ന് കമ്പനി അവകാശപ്പെടുന്നു.

കോഫൗണ്ടറും ഡയറക്ടറുമായ സനാഹുള്ള, വൈസ് പ്രസിഡന്റ് റഹ്മത്തുള്ള, ഡയറക്ട്ർമാരായ മുജീബ് റഹിമാൻ പിച്ചൻ, ഉസ്മാൻ സി എന്നിവരും സന്നിഹിതരായിരുന്നു. റോയൽഡ്രൈവിന്റെ പുതിയ സംരംഭമായ ബിസിനസ്സ് കഫേയും ഇതോടൊപ്പം തുറന്നു.

India’s largest pre-owned budget car showroom, Royal Drive Smart, has launched in Kochi, offering over 100 vehicles priced between ₹5 lakhs and ₹30 lakhs. The showroom aims to provide a unique experience for customers in the pre-owned car market.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version