സുഡിയോ ബ്യൂട്ടിയുമായി ടാറ്റ, TATA group enters in mass-beauty market with Zudio Beauty

നോയൽ ടാറ്റ നേടൃത്വം ഏറ്റെടുത്ത ശേഷം സുപ്രധാന തീരുമാനവുമായി ടാറ്റ ഗ്രൂപ്പ്. സുഡിയോ ബ്യൂട്ടി എന്ന പുതിയ സംരംഭത്തിലൂടെ ഇന്ത്യൻ സൗന്ദര്യവർദ്ധക വിപണി പിടിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. കുറഞ്ഞ വിലയ്ക്ക് മികച്ച സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയെത്തിക്കുന്ന സംരംഭം ഹിന്ദുസ്താൻ യൂണിലിവറിന്റെ Elle18, Sugar Cosmetics, Health & Glow, Colorbar തുടങ്ങിയ ബ്യൂട്ടി ബ്രാൻഡുകളോടാണ് ഏറ്റുമുട്ടുക.

റിലയൻസ്, നൈക്ക പോലുള്ള ബ്രാൻഡുകൾ പ്രീമിയം, ലക്ഷ്വറി മേഖലകളിൽ കേന്ദ്രീകരിക്കുമ്പോൾ സുഡിയോ ബ്യൂട്ടി ലക്ഷ്യം വെയ്ക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെയാണ്. സുഡിയോ ബ്യൂട്ടിയുടെ ആദ്യ സ്റ്റോർ ബംഗളൂരുവിൽ ആരംഭിച്ചു. ഉടൻ തന്നെ ഗുരുഗ്രാം, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ പുതിയ സ്റ്റോറുകൾ വരും.  

സൗന്ദര്യവർദ്ധക വിപണിയിൽ വലിയ ചരിത്രമാണ് ടാറ്റയ്ക്കുള്ളത്. ഇന്ത്യയിലെ ആദ്യ ബ്യൂട്ടി ബ്രാൻഡ് ലാക്മെ ആരംഭിച്ചത് ടാറ്റ ആയിരുന്നു. പിന്നീട് അത് ഹിന്ദുസ്താൻ യൂണിലിവർ ഏറ്റെടുത്തു. 2017ൽ ടാറ്റ ട്രെൻ്റ്സിനു കീഴിൽ ആരംഭിച്ച സുഡിയോ ഫാഷൻ വൻ വളർച്ചയാണ് നേടിയത്. ഇന്ന് ഇന്ത്യയിലെ സാധാരണക്കാർക്കിടയിലും യുവാക്കൾക്കിടയിലും മികച്ച സ്വീകാര്യതയാണ് സുഡിയോയ്ക്ക് ഉള്ളത്.

Tata Group enters the Indian cosmetics market with Sudio Beauty, offering affordable beauty products to compete with established brands like Hindustan Unilever’s Elle18 and Sugar Cosmetics.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version