ആറ് ഇന്ത്യക്കാർ യുഎസ് സഭയിലേക്ക്

യുഎസ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആറ് ഇന്ത്യൻ വംശജർ. അമി ബെറ, രാജാ കൃഷ്ണമൂർത്തി, റോ ഖന്ന,  ശ്രീ താനേദർ, പ്രമീള ജയപാൽ എന്നിവർ സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിർജീനിയയിൽ നിന്ന് സുഹാസ് സുബ്രഹ്മണ്യവും ആദ്യമായി സഭയിലെത്തി.

വിർജീനിയയിൽ നിന്ന് യുഎസ് ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സുഹാസ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് ക്ലാൻസിയെയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ സുഹാസ് പരാജയപ്പെടുത്തിയത്. വിർജിനിയ പത്താം കോൺഗ്രഷണൽ ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സുഹാസ് നിലവിൽ വിർജീനിയ സ്റ്റേറ്റ് സെനറ്ററാണ്. ബറാക് ഒബാമ യുഎസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് കൂടിയായിരുന്നു സുഹാസ്.

അമി ബെറ തുടർച്ചയായി ഏഴാം തവണയാണ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കലിഫോർണിയ ആറാം കോൺഗ്രഷണൽ ജില്ലയിൽ നിന്നാണ് സഭയിലെ മുതിർന്ന അംഗങ്ങളിൽ ഒരാൾ കൂടിയായ ബെറ തിരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായി അഞ്ചാം തവണ സഭയിലെത്തുന്ന രാജാ കൃഷ്ണമൂർത്തി ഇല്ലിനോയിൽ നിന്നുള്ള പ്രതിനിധിയാണ്. റോ ഖന്ന, ശ്രീ താനേദർ, പ്രമീള ജയപാൽ എന്നിവർ യഥാക്രമം കലിഫോർണിയ, മിഷിഗൺ, വാഷിങ്ടൺ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ്. 

In a historic U.S. election, six Indian Americans, including Suhas Subramanyam from Virginia, have won seats in the House of Representatives, boosting Indian-American representation in Congress. The ‘Samosa Caucus’ now stands stronger than ever.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version