അഭിനയ മികവ് കൊണ്ട് പാൻ ഇന്ത്യൻ തലത്തിൽ ചുവടുറപ്പിക്കുകയാണ് ഫഹദ് ഫാസിൽ. അല്ലു അർജുന്റെ വമ്പൻ പ്രൊജക്റ്റ് പുഷ്പ ടൂവാണ് ഫാഫയുടെ അടുത്ത റിലീസ്. ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ പ്രധാന വില്ലൻ വേഷമാണ് ഫഹദിന്.

2024 ഫഹദിന് നേട്ടങ്ങളുടേയും കോട്ടങ്ങളുടേയും വർഷമായിരുന്നു. അദ്ദേഹം നിർമിച്ച പ്രേമലു വൻ തിയേറ്റർ കലക്ഷൻ നേടി. നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും ശ്രദ്ധ നേടി. തുടർന്ന് ഫഹദ് നായകനായെത്തിയ ആവേശവും ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടി. ചിത്രത്തിലെ ഫഹദിന്റെ രങ്കണ്ണൻ എന്ന ഗ്യാങ്സ്റ്റർ വേഷം യുവാക്കൾക്കിടയിൽ വൻ ഓളം സൃഷ്ടിച്ചു.

എന്നാൽ രണ്ട് ബ്ലോക് ബസ്റ്ററുകൾക്ക് ശേഷം ഫഹദ് അഭിനയിച്ച് തിയേറ്ററുകളിലെത്തിയ രജനീ ചിത്രം വേട്ടയ്യനും അമൽ നീരദ് ചിത്രം ബോഗയ്ൻവില്ലയും പ്രതീക്ഷിച്ച കലക്ഷൻ നേടിയില്ല. ഇങ്ങനെ തുടർച്ചയായ രണ്ട് ബ്ലോക്ബസ്റ്ററുകൾക്കും ഫ്ലോപ്പുകൾക്കും ശേഷമാണ് പുഷ്പ 2 എത്തുന്നത്.

പുഷ്പ ഒന്നിൽ ഫഹദിന്റെ ഭാഗങ്ങൾ കുറവായിരുന്നു. എന്നാൽ പുഷ്പ ടൂവിൽ മുഴുനീള വേഷത്തിലെത്തുന്ന ഫഹദിന്റെ പ്രകടനത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 2024ൽ ഫഹദിന്റെ മൂന്നാമത്തെ ബ്ലോക്ബസ്റ്ററാകുമോ അതോ ഫ്ലോപ് ആകുമോ പുഷ്പ 2 എന്ന ആകാംക്ഷയിലാണ് ആരാധകർ.

Fahadh Faasil steps up to the Pan Indian level with his role as the main villain in Allu Arjun’s Pushpa 2, releasing on December 5, 2024. After two consecutive blockbusters in 2024, the actor’s fans eagerly anticipate whether his performance in Pushpa 2 will continue his successful streak or become a setback.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version