അഭിനയത്തിനു പുറമേ നൃത്തം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നവരും ഒരൊറ്റ പാട്ടിൽ നൃത്തമാടാൻ വേണ്ടി മാത്രം എത്തുന്ന നായികമാരും ഉണ്ട്. കത്രീന കൈഫും നോറ ഫത്തേഹിയും സണ്ണി ലിയോണിയും ബിപാഷ ബസുവുമെല്ലാം പല ചിത്രങ്ങളിലും ഒരൊറ്റ ഡാൻസ് നമ്പറുമായി വന്നിട്ടുണ്ട്. ഇത്തരം നൃത്തങ്ങൾക്ക് ഇവരിൽ പലരും ഒരു കോടി രൂപ മുതൽ രണ്ട് കോടി വരെയൊക്കെ പ്രതിഫലം വാങ്ങാറുമുണ്ട്. എന്നാൽ ഒരൊറ്റ നൃത്ത രംഗത്തിന് ഏറ്റവുമധികം പ്രതിഫലം വാങ്ങിയ താരം ഇവരാരുമല്ല, അത് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവാണ്. പുഷ്പ ഒന്നാം ഭാഗത്തിൽ അതിന്റെ വിജയത്തിൽ ഒരു ഘടകമായിരുന്നു സാമന്ത അഭിനയിച്ച നൃത്ത രംഗം. അതിനായി അവർ വാങ്ങിയ പ്രതിഫലം അഞ്ച് കോടി രൂപയായിരുന്നു.

ബോളിവുഡിൽ ഇപ്പോൾ ഡാൻസ് നമ്പറുകളിൽ തിളങ്ങി നിൽക്കുന്ന സണ്ണി ലിയോണിയും നോറ ഫത്തേഹിയുമെല്ലാം രണ്ട് കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്. ഒരു കാലത്ത് ഡാൻസ് നമ്പറുകൾ മാത്രം ചെയ്തിരുന്ന ബിപാഷ ബസുവിന്റെ ഏറ്റവും ഉയർന്ന പ്രതിഫലം 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയായിരുന്നു. ഈ സാഹചര്യത്തിലാണ് സാമന്തയുടെ അഞ്ച് മിനിറ്റ് മാത്രമുള്ള പുഷ്പയിലെ ഡാൻസ് നമ്പറും അതിന്റെ പ്രതിഫലവും വേറിട്ട് നിൽക്കുന്നത്.

Samantha Ruth Prabhu’s performance in “Oo Antava” from Pushpa: The Rise became iconic, with her earning Rs 5 crore for just five minutes of screen time, setting a new record for item songs in Indian cinema.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version