അനുദിനം മാറുന്ന ടെക്നോളജിയുടെ ലോകത്താണ് നാം ജീവിക്കുന്നത്. ബിസിനസ്സിലും ടെക്നോളജി മാറ്റങ്ങൾ വലുതാണ്. ഓരോ സ്ഥാപനത്തിനും വെബ്സൈറ്റ്, സോഷ്യൽ മീഡിയ, ഇമെയിൽ അക്കൗണ്ട്, ക്ലൗഡ്, പഞ്ചിങ് സിസ്റ്റം, ക്യാമറ എന്നിങ്ങനെ പല മേഖലയിലുള്ള ടെക്നോളജി ആവശ്യമായി വരും. സാധാരണയായി ബിസിനസ് ഉടമകൾ ഇവ പലതിനുമായി പല സർവീസ് സ്ഥാപനങ്ങളെയാണ് സമീപിക്കുന്നത്. എന്നാൽ ഓരോ സ്ഥാപനത്തിനും വേണ്ട ടെക്നോളജി ഏതെല്ലാനമാണെന്ന് കൃത്യമായി ബിസിനസ്സുകാർക്ക് നിർദേശം നൽകുകയാണ് ഐടി കൺസൽട്ടൻസികൾ ചെയ്യുന്നത്. ഈ ടെക്നോളജി അഡ്വൈസ് ആണ് സ്കൈബർടെക്കിന്റെ പ്രധാന മേഖല. ബിസിനസ്സിന്റെ പ്രാരംഭ ഘട്ടം മുതലുള്ള എല്ലാ ടെക്നോളജി സേവനങ്ങൾക്കും സ്കൈബർടെക് തയ്യാറാണ്.
സ്കൈബർടെക് സ്ഥാപകൻ സുരേഷ് കുമാർ കഴിഞ്ഞ ഇരുപത്തെട്ട് വർഷമായി ഐടി മേഖലയിൽ പ്രവർത്തിക്കുന്നു, എട്ട് വർഷത്തോളമായി
അദ്ദേഹം നിരവധി സ്ഥാപനങ്ങൾക്ക് വേണ്ടി ഐടി ടെക്നോളജി സംബന്ധിച്ച അനിവാര്യമായ നിർദേശങ്ങൾ നൽകുന്നു. ടെക്നോളജി അറിയാതെ നിക്ഷേപം നടത്തിയുണ്ടാകുന്ന വൻ നഷ്ടങ്ങളിൽ നിന്ന് സംരംഭകരെ തടയാൻ സ്കൈബർടെക്കിന് കഴിഞ്ഞിട്ടുണ്ട്.
ബിസിനസ്സിന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ ഐടി കൺസൾട്ടൻസി നടത്തണമെന്ന് സുരേഷ് കുമാർ പറയുന്നു. ഇങ്ങനെ ചെയ്താൽ ഓരോ വർഷവും കമ്പനി ടെക്നോളജി വശത്ത് എന്ത് ചെയ്യണമെന്നതിന് കൃത്യമായ പ്ലാനിങ് ഉണ്ടാക്കാനാകും. ഇനി തുടങ്ങിയിട്ട് വർഷങ്ങളായ കമ്പനികൾ ആണെങ്കിലും സ്കൈബർടെക്കിന് കൃത്യമായ നിർദേശങ്ങൾ നൽകാനാകും. ടെക്നോ-ഫങ്ഷണൽ കൺസൽട്ടന്റുകൾ ആണ് എന്നുള്ളതാണ് സ്കൈബർടെക്കിന്റെ സവിശേഷത. അത് കൊണ്ട് ഇവ രണ്ടും ചേർന്നുള്ള സേവനമാണ് സ്കൈബർടെക്കിൽ നിന്നും ഉപയോക്താക്കൾക്ക് ലഭിക്കുക. അതും സ്വന്തമായി ഒരു ഐടി ഉപദേഷ്ടാവിനെ വെയ്ക്കുന്ന ചിലവിന്റെ എത്രയോ കുറവിൽ ബിസിനസ്സുകൾക്ക് സ്കൈബർടെക്കിന്റെ സേവനം ലഭ്യമാകുന്നു.
My G (മൈ ജി) പോലുള്ള വലിയ ബ്രാൻഡുകൾ സ്കൈബർടെക്കിന്റെ ആദ്യഘട്ടം മുതൽക്ക് തന്നെ അവരുടെ ഉപയോക്താക്കളാണ്. ഇത് കൂടാതെ ചെറിയ ടാസ്കുകൾക്കായി സ്കൈബർടെക്കിനെ സമീപിക്കുന്നവരുമുണ്ട്. കൃത്യമായ എഐ ട്രെയിനിങ് നൽകിയാൽ ഒരു കമ്പനിയുടെ പ്രൊഡക്റ്റിവിറ്റി വൻതോതിൽ വർധിപ്പിക്കാനാകുമെന്ന് സുരേഷ് കുമാർ. എന്നാൽ മിക്ക കമ്പനികളും ഇതിനെക്കുറിച്ച് ബോധവാൻമാരല്ല. എഐ എന്നത് ഒരു ശത്രുവായാണ് പലരും കരുതുന്നത്. യഥാർത്ഥത്തിൽ എഐ ആരുടേയും ജോലി കളയില്ല, മറിച്ച് എഐ എന്താണെന്ന് മനസ്സിലാക്കിയില്ലെങ്കിൽ ചിലപ്പോൾ ജോലി പോയെന്നു വരും. AI-യെ കൃത്യമായി ഉപയോഗിക്കാൻ പഠിച്ചാലേ ഇനിയുള്ള കാലത്ത് നിലനിൽപ്പുണ്ടാകൂ. ബിസിനസ്സിലും ഇവ ഉപയോഗപ്പെടുത്താൻ ഓരോ സംരംഭകരും ശ്രമിച്ചാലേ മുന്നോട്ടുള്ള യാത്ര സുഗമമാകൂ എന്ന് സുരേഷ് കുമാർ മുന്നറിയിപ്പ് നൽകുന്നു.
ചെറിയ സ്ഥാപനങ്ങളിൽ സ്റ്റാഫുകളെ മാനേജ് ചെയ്യുന്നത് തലവേദനയാണ്. സ്റ്റാഫ് മാനേജിങ്ങിലെ പ്രശ്നങ്ങൾ പ്രധാന ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ചെറുസംരംഭകർക്ക് തടസ്സം സൃഷ്ടിക്കുന്നു. ഈ തലവേദന ഒഴിവാക്കാനാണ് ഒന്നര വർഷം മുൻപ് സ്കൈബർടെക് വെർച്ച്വൽ സ്റ്റാഫിങ് എന്ന ആശയവുമായി എത്തുന്നത്. ഐടി-ടെക്കുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ ബാക്ക് ഓഫീസ് ജോലികൾ നാൽപ്പതോളം വെർച്ച്വൽ സ്റ്റാഫുകളിലൂടെ സ്കൈബർടെക്ക് അവർക്കായി ചെയ്തു നൽകുന്നു. യുഎഇ കേന്ദ്രീകരിച്ചാണ് സ്കൈബർടെക്കിന്റെ വെർച്ച്വൽ സ്റ്റാഫ് പ്രവർത്തനെ പ്രധാനമായും നടക്കുന്നത്. കേരളത്തിൽ കൊച്ചി, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഓഫീസുകളുള്ള സ്കൈബർടെക്കിന് ദുബായിലും ഓഫീസുണ്ട്.
ഭാര്യ രശ്മി, കമ്പനിയുടെ അഡിമിനിസ്ട്രേഷൻ -ഓപ്പറേഷൻസ് വിഭാഗത്തിൽ സുരേഷിനൊപ്പമുണ്ട്. ഐടി കൺസൾട്ടേഷനും വിവരങ്ങൾക്കുമായി 9895712132, 7592888111എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഇമെയിൽ:suresh@skybertech.com.വെബ്സൈറ്റ് : www.skybertech.com, www.ITconsultant.in
SkyberTech, founded by Suresh Kumar, offers expert IT consultancy services to businesses of all sizes. With 28 years of experience, SkyberTech provides essential technology advice, AI training, and virtual staffing solutions at affordable rates. Helping businesses plan their technology needs from the start, SkyberTech has served big brands and small businesses alike.