‘കഭി യാദോൻ മേ ആവോ’ എന്ന മ്യൂസിക് വീഡിയോ അധികമാരും മറക്കാനിടയില്ല. എന്നാൽ ആൽബത്തിന്റെ പ്രശസ്തി അതിലെ നായിക ദിവ്യ ഖോസ്‌ല കുമാറിനെ സഹായിച്ചില്ല. 2004-ൽ ‘അബ് തുമാരെ ഹവാലെ വതൻ സാത്തിയോ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. ബോബി ഡിയോൾ, നഗ്മ, അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ, സന്ദാലി സിൻഹ തുടങ്ങിയ വൻ താരനിര ഉണ്ടായിട്ടും പടം ഫ്ലോപ്പ് ആയി. പിന്നീട് ‘റോയ് ,’ ‘ ഷഫഖാന ‘ തുടങ്ങിയ പരാജയ ചിത്രങ്ങൾ. തുടർച്ചയായ പരാജയങ്ങളെ തുടർന്ന് ദിവ്യ സിനിമയിൽനിന്നും ഇടവേള എടുത്തു.
2005ൽ ടി സീരീസ് ഉടമയും സംഗീതസംവിധായകനുമായ ഭൂഷൺ കുമാറിനെ ദിവ്യ വിവാഹം കഴിച്ചു. 10000 കോടിയിലധികം ആസ്തിയുള്ള ഭൂഷണും ദിവ്യയും പ്രണയത്തിലാകുന്നത് ദിവ്യയുടെ ആദ്യ സിനിമയുടെ സെറ്റിൽവെച്ചാണ്. അങ്ങനെ ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും അത് ദിവ്യയുടെ ജീവിതം മാറ്റി.
പിന്നീട് നിർമാണ രംഗത്തേക്ക് തിരിഞ്ഞ ഖോസ്‌ല അടുത്തിടെ ജിഗ്രയുടെ നിർമ്മാതാക്കളായ കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് വിവാദത്തിലും അകപ്പെട്ടു. ബോക്‌സ് ഓഫീസ് കണക്കുകൾ കൃത്രിമം കാണിച്ചെന്നും കോപ്പിയടിച്ചെന്നുമുള്ള ആരോപണങ്ങളാണ് ദിവ്യ ഖോസ്‌ല ഉന്നയിച്ചിരിക്കുന്നത്.
2024ൽ ദിവ്യയുടെ മാത്രം ആസ്തി 42 കോടി രൂപയാണ്. ഭർത്താവ് ഭൂഷണിനൊപ്പം നിരവധി സംരംഭങ്ങളിലും ദിവ്യ പങ്കാളിയാണ്.
Explore Divya Khosla Kumar’s Bollywood journey, from her memorable debut in the music video Kabhi Yaadon Mein Aao to her acting career, marriage to Bhushan Kumar, and controversies with Bollywood elites.