ഹുറൂൺ സമ്പന്നപ്പട്ടിക പ്രകാരം 334 ബില്ല്യണേർസ് ആണ് ഇന്ത്യയിലുള്ളത്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തി (N.R. Narayana Murthy) പട്ടികയിൽ 69ാം സ്ഥാനത്തുണ്ട്. എന്നാൽ അദ്ദേഹത്തേക്കാൾ ആസ്തിയുള്ള ഒരു മലയാളി ഇൻഫോസിസിലുണ്ട്-കമ്പനി സഹസ്ഥാപകൻ
സേനാപതി ക്രിസ് ഗോപാലകൃഷ്ണൻ (Senapathy “Kris” Gopalakrishnan). സമ്പന്നപ്പട്ടികയിൽ 38500 കോടി ആസ്തിയോടെയാണ് ക്രിസ് ഇടം പിടിച്ചത്. നാരായണമൂർത്തിയുടെ ആസ്തി ക്രിസ്സിനേക്കാൾ 2000 കോടിയോളം കുറവാണ്.

തിരുവനന്തപുരം സ്വദേശിയായ സേനാപതി ഗോപാലകൃഷ്ണൻ എന്ന ക്രിസ് ഗോപാലകൃഷ്ണൻ നിലവിൽ ആക്സിലർ വെഞ്ച്വേർസ് (Axilor Ventures) ചെയർമാനാണ്. സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന ആക്സിലറിന് ഗുഡ്ഹോം, കഗാസ്, എൻകാഷ് എന്നിങ്ങനെ നിരവധി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമുണ്ട്. 2007 മുതൽ 2011 വരെ അദ്ദേഹം ഇൻഫോസിസ് സിഇഓയും എംഡിയുമായിരുന്നു. 2011ൽ അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

വൻ ബിസിനസ് നിക്ഷേപത്തിനൊപ്പം ജീവകാരുണ്യരംഗത്തും അദ്ദേഹം സജീവമാണ്. ഭാര്യ സുധ ഗോപാലകൃഷ്ണനുമായി ചേർന്ന് അദ്ദേഹം നടത്തുന്ന പ്രതീക്ഷ ട്രസ്റ്റ് ബ്രെയിൻ റിസേർച്ചിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂറ്റ് ട്രസ്റ്റി, ഐഐടി മദ്രാസ്, ബോംബെ എന്നിവയുടെ ബോർഡ് ഓഫ് ഗവർണർ അംഗം എന്നീ നിലകളിലും അദ്ദേഹം കർമനിരതനാണ്.

Discover the inspiring journey of Senapathy Gopalakrishnan, co-founder of Infosys, and his significant contributions to India’s IT industry and startup ecosystem. Learn about his philanthropic endeavors and recognition.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version