ഇ-ത്രീവീലറുകൾക്കുള്ള സബ്സിഡി പുന:സ്ഥാപിച്ച് കേന്ദ്രം. ഘനവ്യവസായ മന്ത്രാലയത്തിന്റെ പിഎം ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷൻ ഇൻ ഇന്നൊവേറ്റീവ് വെഹിക്കിൾ എൻഹാൻസ്‌മെൻ്റ് (PM E-Drive) പദ്ധതിയിലൂടെയാണ് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി പുന:സ്ഥാപിച്ചത്.

രാജ്യത്ത് മുച്ചക്ര വാഹനങ്ങൾ അടക്കമുള്ള ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് സബ്‌സിഡി തുടരുന്നത് സംബന്ധിച്ച് മാസങ്ങൾ നീണ്ട ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്ന് സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാർ പിഎം ഇ-ഡ്രൈവ് പദ്ധതിയുമായി എത്തിയത്. മുൻപ് മറ്റ് ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം മുച്ചക്ര ഇ-വാഹനങ്ങൾക്കുള്ള സബ്സിഡിയും അവതാളത്തിലായിരുന്നു.

ഇതാണ് ഇപ്പോൾ പിഎം ഇ-ഡ്രൈവിലൂടെ പുനരാരംഭിച്ചത്. പിഎം ഇ-ഡ്രൈവിലൂടെ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്കായി കൂടുതൽ ഫണ്ട് അനുവദിക്കും. എൽ5 കാറ്റഗറിയിലുള്ള 3.16 ലക്ഷം ഇ ത്രീ വീലറുകൾക്കാണ് പദ്ധതിയിലൂടെ സബ്സിഡി നൽകുക. മികച്ച ബാറ്ററിയുള്ള വാഹനങ്ങൾക്ക് മാത്രമേ സബ്സിഡി നൽകുകയുള്ളൂ. വാണിജ്യ ആവശ്യങ്ങൾക്കുള്ള ഇ-ത്രീവീലറുകൾക്ക് മാത്രമേ സബ്സിഡി ലഭ്യമാകുള്ളൂ.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ, ആംബുലൻസുകൾ, ട്രക്കുകൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയ്ക്കായുള്ള പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിക്കായി 10,900 കോടി രൂപയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇ-കാറുകൾ പദ്ധതിയിൽ വരില്ല. പദ്ധതിയിലൂടെ 24.79 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും 3.16 ലക്ഷം ഇ-ത്രീ വീലറുകൾക്കും 14028 ഇലക്ട്രിക് ബസുകൾക്കും പിന്തുണ ലഭിക്കും. രാജ്യത്തുടനീളം 88500 സൈറ്റുകളിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താനും സ്കീം സഹായിക്കും. മാർച്ചിൽ കാലഹരണപ്പെട്ട ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വാഹനങ്ങളുടെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് (ഫെയിം) സ്കീമിന് പകരമാണ് പിഎം ഇ-ഡ്രൈവ് പദ്ധതി.

PM E-Drive പോർട്ടൽ വഴി ഇലക്ട്രിക് മുച്ചക്ര വാഹന സബ്സിഡിക്കായി അപേക്ഷിക്കാം. പോർട്ടലിൽ ആദ്യം റജിസ്റ്റർ ചെയ്യണം. ആർടിഒ റജിസ്ട്രേഷന്റെ സമയത്ത് ഉടമയ്ക്ക് വാഹന ഡീലർ വഴി ഇ-വൗച്ചർ ലഭിക്കും.

ആധാർ രേഖകളും പിഎം-ഇ ഡ്രൈവ് ആപ്പും ഉപയോഗിച്ച് ഡീലർ
ഉടമയുടെ വിവരങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ടാകും. പിന്നീട് ഉടമയുടെ മൊബൈലിലേക്ക് ഇ-വൗച്ചർ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. ഉടമ ഒപ്പിട്ട തിരിച്ച് സമർപ്പിക്കുന്ന ഇ-വൗച്ചറിലൂടെയാണ് സബ്സിഡി സംബന്ധിച്ച ബാക്കി നടപടികൾ നടക്കുക.    

The Central Government restores subsidies for electric three-wheelers under the PM E-Drive scheme. Learn about the Rs 10,900 crore initiative, its benefits, and how to apply.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version