ഇന്ത്യയിലെ ആദ്യ ഇക്കോ ഫ്രണ്ട്ലി ടൂറിസം ഡെസ്റ്റിനേഷനായ തെന്മല കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. 1999ലാണ് ടൂറിസവും പ്രകൃതിയും ചേർന്ന ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമായത്. പേര് പോലെത്തന്നെ തേനൊഴുകുന്ന കാഴ്ചകളാണ് പശ്ചിമഘട്ടത്തിലെ തെന്മലയെ വേറിട്ട് നിർത്തുന്നത്. കേരളത്തിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ന് ഇവിടം.

25 വർഷം മുൻപ് പരിസ്ഥിതി സംരക്ഷണവുമായി വിനോദ സഞ്ചാരത്തെ ഏകീകരിച്ചാണ് പദ്ധതി ഇന്ത്യയിലെ ഇക്കോ-ടൂറിസത്തിന് മാതൃകയായി. ആദ്യ ഘട്ടത്തിൽത്തന്നെ പദ്ധതിയുടെ ഭാഗമായി ഡീർ പാർക്ക് പോലുള്ള മൃഗ ആവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു. കൂടാതെ പരപ്പാർ ഡാമിലെ ബോട്ടിങ്ങും പ്രാരംഭ ഘട്ടത്തിൽത്തന്നെ തുടങ്ങി. നിലവിൽ തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് തെന്മല ഇക്കോ ടൂറിസത്തിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.

റോക്ക് ക്ലൈംബിങ്, മൗണ്ടേൻ ബൈക്കിങ്, റിവർ റാഫ്റ്റിങ് എന്നിങ്ങനെ നിരവധി സാഹസിക വിനോദങ്ങളും തെന്മലയിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. നിരവധി പൂന്തോട്ടങ്ങളും ഫൗണ്ടേയ്നുകളും ശിൽപങ്ങളും ടൂറിസം കേന്ദ്രത്തെ മനോഹരമാക്കുന്നു. ബട്ടർ ഫ്ലൈ പാർക്കും അതിമനോഹരമാണ്. ഇതിന് പുറമേ കേരളീയ കലകളുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികളും തെന്മലയുടെ പ്രധാന ആകർഷണമാണ്.

Discover Thenmala, India’s first eco-friendly tourism destination in Kerala’s Kollam district. Renowned for its scenic beauty, adventure activities, and cultural experiences, Thenmala sets a benchmark for sustainable tourism.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version