മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (GDP) 3.89 ട്രില്ല്യൺ ഡോളറുമായി ലോകരാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ആഗോള സമ്പത് വ്യവസ്ഥ പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക വളർച്ച മികച്ചു നിൽക്കുന്നു. ലോക ബാങ്കിന്റെ ഇന്ത്യ ഡെവലപ്മെന്റ് അപ്ഡേറ്റ് അനുസരിച്ച് 2023-24 സാമ്പത്തിക വർഷത്തിൽ 8.2% ശതമാനമാണ് ഇന്ത്യയുടെ വളർച്ച.

ലോകബാങ്ക് റിപ്പോർട്ട് പ്രകാരം 2024-2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പത് വ്യവസ്ഥ 7 മുതൽ 7.2 ശതമാനം വരെ വളർച്ച പ്രതീക്ഷിക്കുന്നു. 2030ഓടെ ഇന്ത്യയുടെ ജിഡിപി ആറ് ട്രില്യൺ ഡോളർ ആകുമെന്നും 2035ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നുമാണ് വിലയിരുത്തൽ. മാത്രമല്ല 2025ഓടെ ഇപ്പോൾ സമ്പത്തിൽ നാലാമത് നിൽക്കുന്ന ജപ്പാനെ ഇന്ത്യ മറികടക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇന്ത്യയുടെ വളർച്ചയ്ക്കൊപ്പം ജാപ്പനീസ് കറൻസി യെന്നിന്റെ മൂല്യം ഇടിയുന്നതും ഇന്ത്യയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടും.

2023ലെ കണക്കനുസരിച്ച് 29.017 ട്രില്യൺ ഡോളർ മൊത്ത ആഭ്യന്തര ഉത്പാദനവുമായി യുഎസ് ആണ് നിലവിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി. ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളാണ് ജിഡിപിയിൽ ഇന്ത്യയ്ക്ക് മുകളിലുള്ള മറ്റ് രാജ്യങ്ങൾ. ചൈനയുടെ ജിഡിപി 18.273 ട്രില്യൺ ഡോളറാണ്. യുകെ, ഫ്രാൻസ്, റഷ്യ, കാനഡ പോലുള്ള രാജ്യങ്ങൾ ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് പുറകിലാണ്.  2022ലാണ് ഇന്ത്യ യുകെയെ പിന്തള്ളി അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായത്.

ലോകത്തിലെ നാലാമത്തെ വലിയ കൺസ്യൂമർ മാർക്കറ്റ് ആയ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 70 ശതമാനത്തോളം ആഭ്യന്തര ഉപഭോഗത്തിൽ നിന്നാണ്. സ്വകാര്യ ഉപഭോഗത്തിനു പുറമേ നിക്ഷേപങ്ങളും കയറ്റുമതിയും ഇന്ത്യൻ സമ്പത് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നു. 2022ലെ കണക്ക് പ്രകാരം ഇന്ത്യ ലോകത്തിലെ എട്ടാമത്തെ വലിയ കയറ്റുമതി രാജ്യമാണ്. പൊതു നിർമാണ രംഗത്തെ നിക്ഷേപവും റിയൽ എസ്റ്റേറ്റ് രംഗവുമാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പ്രധാന നേട്ടം കൊണ്ടു വരുന്ന മേഖലകൾ. വിതരണരംഗത്ത് നിർമാണ മേഖലയും സർവീസ് രംഗവും ഇന്ത്യൻ സമ്പത് വ്യവസ്ഥയെ താങ്ങി നിർത്തുന്നു. രാജ്യത്തെ നിർമാണ രംഗത്ത് മാത്രം 2023 സാമ്പത്തിക വർഷത്തിൽ 9.9 ശതമാനം വളർച്ചയുണ്ടായി.

India ranks as the fifth-largest economy with a GDP of $3.89 trillion and a growth rate of 8.2% in FY 2023-24. Projected to reach $6 trillion by 2030, India is on track to become the third-largest economy by 2035.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version