2021ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ് എന്ന ഖ്യാതി നേടിയ വ്യക്തിയാണ് മൈത്രി പട്ടേൽ. അന്ന് പത്തൊൻപതാം വയസ്സിൽ മൈത്രി ഈ നേട്ടത്തിലെത്തിയതിനു പിന്നിൽ നിശ്ചദാർഢ്യത്തിന്റെ വലിയ കഥയുണ്ട്. മൈത്രിയുടെ പിതാവ് കാന്തിലാൽ സൂറത്തിലെ ഒരു കർഷകനായിരുന്നു. തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം അവഗണിച്ചു കാന്തിലാൽ മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകി. പൈലറ്റ് ട്രെയിനിങ് കോഴ്സിനായി മൈത്രിക്ക് യുഎസ്സിൽ പഠിക്കാൻ അദ്ദേഹം തന്റെ സ്വന്തമായുണ്ടായ ഭൂമി വിറ്റു.

എട്ടാം വയസ്സ് മുതൽത്തന്നെ മൈത്രിക്ക് പൈലറ്റ് ആകണമെന്നായിരുന്നു ആഗ്രഹം. പന്ത്രണ്ടാം തരം പൂർത്തിയാക്കിയ മൈത്രി അമേരിക്കയിലെ പൈലറ്റ് പഠന കോഴ്സിനായി ചേർന്നു. 18 മാസത്തെ കോഴ്സ് 12 മാസം കൊണ്ട് പൂർത്തിയാക്കി കൊമേഴ്സ്യൽ പൈലറ്റായി മികവ് തെളിയിച്ച മൈത്രിയെ നാടിന്റെ പ്രചോദനവും ആവേശവും എന്നാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വിശേഷിപ്പിച്ചത്. ഇന്ത്യയിൽ ബോയിങ് വിമാനം പറത്തുകയാണ് മൈത്രിയുടെ അടുത്ത ലക്ഷ്യം. അതിനുള്ള കഠിന പരിശീലനത്തിലാണ് അവർ.

2023ൽ സാക്ഷി കൊച്ചാർ എന്ന ഹിമാചൽ പ്രദേശ് സ്വദേശിനി 18ാം വയസ്സിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടി മൈത്രിയുടെ നേട്ടം മറികടന്നിരുന്നു.

Maitri Patel, India’s youngest female commercial pilot at 19, overcame financial struggles to achieve her aviation dreams. Discover her inspiring journey of perseverance and success.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version