താരവിവാഹങ്ങളുടെ പകിട്ട് കൊണ്ട് ശ്രദ്ധേയമാണ് ബോളിവുഡ്. എന്നാൽ വിവാഹം പോലെത്തന്നെ വിവാഹമോചനവും ചിലവേറിയതാണ് എന്ന് ബി-ടൗൺ വാർത്തകൾ തെളിയിക്കുന്നു. ഹൃത്വിക് റോഷൻ മുതൽ ഫർഹാൻ അക്തർ വരെ വിവാഹ മോചന സെറ്റിൽമെന്റ് ആയി നൽകിയത് കോടികളാണ്.

ഹൃത്വിക്-സൂസൻ
ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ജീവനാംശത്തിന് സാക്ഷിയായ വേ‌ർപിരിയലായിരുന്നു ഹൃത്വിക് റോഷന്റേതും സൂസൻ ഖാന്റേതും. 2000ത്തിലാണ് ബാല്യകാലസഖിയായ സൂസനെ ഹൃത്വിക് വിവാഹം കഴിച്ചത്. 2014ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയലിനുശേഷം 380 കോടിയാണ് സൂസന് ജീവനാംശമായി ലഭിച്ചത്.

ആമിർ-റീന
എൺപതുകളിൽ ആരംഭിച്ച പ്രണയമാണ് ആമിർഖാനും റീന ദത്തയും തമ്മിലുള്ളത്. 1986ൽ ഇരുവരും രഹസ്യമായി വിവാഹിതരായി. ആമിറിന് 21ഉം റീനയ്ക്ക് 19ഉം വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം. 2002ൽ ഇരുവരും വേർപിരിഞ്ഞു. 50 കോടിയാണ് വേർപിരിയലിനോട് അനുബന്ധിച്ച് ആമിർ റീനയ്ക്ക് നൽകേണ്ടി വന്നത്.

മലൈക-അർബാസ്
1998ൽ ഒരു കോഫി ബ്രാൻഡിന്റെ പരസ്യ ചിത്രീകരണത്തിനിടെ കണ്ടുമുട്ടി തമ്മിൽ ഇഷ്ടപ്പെട്ടവരാണ് മലൈക അറോറയും അർബാസ് ഖാനും. അതേ വർഷം തന്നെ ഇരുവരും വിവാഹിതരായി. 2017ൽ ഇരുവരും വേർപിരിഞ്ഞപ്പോൾ 10-15 കോടി രൂപയാണ് മലൈകയ്ക്ക് ഡിവോഴ്സ് സെറ്റിൽമെന്റായി ലഭിച്ചത്.

കരിഷ്മ-സഞ്ജയ് കപൂർ
2003ലാണ് ബിസിനസ്സുകാരനായ സഞ്ജയ് കപൂറും ബോളിവുഡ് സുന്ദരി കരിഷ്മ കപൂറും വിവാഹിതരാകുന്നത്. പതിനൊന്ന് വർഷങ്ങൾകൊണ്ട് ആ ബന്ധം അവസാനിച്ചു. സെറ്റിൽമെന്റിനു ശേഷം സഞ്ജയിയുടെ നിരവധി വസ്തുവകകൾ കരിഷ്മയ്ക്ക് ലഭിച്ചു. ഇതോടൊപ്പം കുട്ടികൾക്കായി 14 കോടിയും സഞ്ജയ് നൽകേണ്ടി വന്നു.

കരിഷ്മ-സഞ്ജയ് കപൂർ
2003ലാണ് ബിസിനസ്സുകാരനായ സഞ്ജയ് കപൂറും ബോളിവുഡ് സുന്ദരി കരിഷ്മ കപൂറും വിവാഹിതരാകുന്നത്. പതിനൊന്ന് വർഷങ്ങൾകൊണ്ട് ആ ബന്ധം അവസാനിച്ചു. സെറ്റിൽമെന്റിനു ശേഷം സഞ്ജയിയുടെ നിരവധി വസ്തുവകകൾ കരിഷ്മയ്ക്ക് ലഭിച്ചു. ഇതോടൊപ്പം കുട്ടികൾക്കായി 14 കോടിയും സഞ്ജയ് നൽകേണ്ടി വന്നു.

സെയ്ഫ്-അമൃത
1991 മുതൽ പതിമൂന്ന് വർഷം നീണ്ടുനിന്ന ദാമ്പത്യമായിരുന്നു സെയ്ഫ് അലി ഖാന്റേതും അമൃത സിങ്ങിന്റേതും. 2004ൽ വിവാഹമോചന സെറ്റിൽമെന്റായി സെയ്ഫ് അമൃതയ്ക്ക് അഞ്ച് കോടി  രൂപ നൽകി. ഇതിനു പുറമേ ഇവരുടെ കുട്ടികൾക്ക് 18 വയസ്സ് തികയുന്നതുവരെ മാസം ഒരു ലക്ഷം രൂപവെച്ച് നൽകണമെന്നും കരാറുണ്ടായിരുന്നു.

ഫർഹാൻ-അദൂന
പതിനേഴ് വർഷം നീണ്ട ദാമ്പത്യ ജീവിതമായിരുന്നു ഫർഹാൻ അക്തറിന്റേതും അദൂന ബബാനിയുടേതും. 2017ൽ വിവാഹ മോചന സെറ്റിൽമെന്റായി മുംബൈയിലെ 10000 സ്വക്വയർ ഫീറ്റ് ബംഗ്ലാവും വെളിപ്പെടുത്താത്ത തുകയുമാണ് ഫർഹാൻ അദൂനയ്ക്ക് നൽകിയത്.

From Hrithik Roshan to Aamir Khan, explore some of Bollywood’s most expensive divorces, including alimony payments and high-profile settlements that made headlines.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version