ധനുഷിന്റെ റോളക്സിന്റെ വില

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിറഞ്ഞു നിൽക്കുകയാണ് ധനുഷ്. പ്രശ്‌നങ്ങൾക്കിടെ ഇരുവരും ഒരു വിവാഹച്ചടങ്ങിൽ എത്തിയതും വാർത്തയായിരുന്നു. വെള്ള മുണ്ടും ഷർട്ടും ധരിച്ച് സിംപിളായാണ് ധനുഷ് എത്തിയത്. എന്നാൽ താരം ധരിച്ച വാച്ച് ഒട്ടും സിംപിളല്ല. ചടങ്ങിൽ ധനുഷ് ധരിച്ച റോളക്‌സ് വാച്ചിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. റോളക്‌സ് ഡേ ഡേറ്റ് വാച്ചിന്റെ വില 1,35,09,000 ആണ്.

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡലി കടയുടെ നിർമാതാവായ ആകാശ് ഭാസ്‌കരന്റെ വിവാഹത്തിലാണ് ആഢംബര വാച്ച് അണിഞ്ഞ് താരം എത്തിയത്.  ഒലീവ് ഗ്രീൻ ഡയലിൽ അറബിക് നമ്പറുകളുള്ള വാച്ചിന് പ്ലാറ്റിനം ബ്രേസ്ലറ്റാണ് നൽകിയിരിക്കുന്നത്. പ്രസിഡന്റ് ബ്രേസ്ലറ്റ് എന്നറിയപ്പെടുന്ന റോളക്സിന്റെ പ്രശസ്ത ഡിസൈനാണിത്. 1.5 കോടി രൂപയ്ക്കടുത്ത് പണമുണ്ടെങ്കിൽ മുംബൈയിൽ ഒരു 2 BHK അപാർട്മെന്റോ ലക്ഷ്വറി കാറോ വാങ്ങാമെന്നാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ സമൂഹമാധ്യമങ്ങളിൽ ചിലർ കമന്റ് ഇട്ടിരിക്കുന്നത്.

പകർപ്പവകാശത്തിന്റെ പേരിലുള്ള തർക്കത്തിനു ശേഷം ആദ്യമായാണ് നയൻതാരയും ധനുഷും ഒരേ ചടങ്ങിൽ പങ്കെടുക്കുന്നത്. വിഘ്നേഷ് ശിവനൊപ്പം നയൻതാര എത്തുമ്പോൾ സദസിന്റെ മുൻനിരയിൽ ധനുഷുമുണ്ടായിരുന്നു. ചടങ്ങിൽ ധനുഷിന്റെ തൊട്ടടുത്ത ഇരിപ്പിടത്തിലാണ് നയൻതാരയും ഇരുന്നത്. 

Dhanush and Nayanthara attend Akash Bhaskaran’s wedding amidst controversy. Fans react to Dhanush’s extravagant ₹1.35 crore Rolex Day-Date watch, sparking debates on social media. Discover the details of their joint appearance post copyright dispute.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version