പുതിയ അതിവേഗ ട്രെയിൻ ഉടൻ

രാജ്യത്ത് ഏറ്റവും വേഗത്തിലോടുന്ന ട്രെയിനുകളുടെ കൂട്ടത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്നു. ബിഇഎംഎല്ലുമായി സഹകരിച്ച് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുതിയ അതിവേഗ ട്രെയിനുകൾ നിർമിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകളുടെ വൻ സ്വീകാര്യതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യ പുതിയ അതിവേഗ ട്രെയിൻ നിർമാണത്തിലേക്ക് കടന്നിരിക്കുന്നത്. തദ്ദേശീയമായാണ് ട്രെയിനിന്റെ നിർമാണം.

28 കോടി രൂപയാണ് പുതിയ അതിവേഗ ട്രെയിനിന്റെ ഒരു കോച്ചിന്റെ നിർമാണച്ചിലവ്. 280 കിലോമീറ്റർ വരെ പരമാവധി വേഗം കൈവരിക്കാനാകുന്ന ട്രെയിനിൽ  എയറോഡൈനാമിക് എക്സ്റ്റീരിയർ, എയർ ടൈറ്റ് കാർഡ് ബോഡി, ഓട്ടോമാറ്റിക് ഡോറുകൾ, സീൽഡ് ഗ്യാങ് വേ, സിസിടിവി തുടങ്ങിയ പതിനഞ്ചോളം നൂതന ഫീച്ചറുകൾ ഉണ്ടാകും. ട്രെയിനിന്റെ വിശദമായ രൂപരേഖ തയ്യാറായതിനു ശേഷം നിർമാണം ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. പുതിയ അതിവേഗ ട്രെയിൻ എത്തുന്നതോടെ നിലവിൽ വേഗത്തിലോടുന്ന ട്രെയിനായ വന്ദേഭാരതുകളുടെ റെക്കോർഡ് ഈ ട്രെയിൻ തകർക്കും. 180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനുകളുടെ പരമാവധി വേഗം.

അതേ സമയം 320 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ ശേഷിയുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. ബുള്ളറ്റ് ട്രെയിനുകൾക്കായി 508 കിലോമീറ്ററുള്ള മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് കോർറിഡോറിന്റെ നിർമാണം 2028ഓടെ പൂർത്തിയാകും. 

India is set to unveil a new high-speed train with a maximum speed of 280 kmph, surpassing the Vande Bharat Express. Manufactured indigenously at Chennai’s Integral Coach Factory in collaboration with BEML, this innovation features cutting-edge technology and design, marking a leap in India’s railway modernization.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version