ജിസിസിയിലെ ആദ്യ പ്രധാന വാണിജ്യ മദ്യനിർമാണ കേന്ദ്രം ദുബായിൽ ആരംഭിക്കാൻ ഡച്ച് ബ്രൂവിംഗ് കമ്പനിയായ ഹൈനെകെൻ (Heineken). സിറോക്കോ (Sirocco) എന്ന ഹൈനെകെന് പങ്കാളിത്തമുള്ള സംരംഭമാണ് അടുത്ത വർഷം അവസാനത്തോടെ ദുബായിൽ ബ്രൂവറി ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ പെർമിറ്റുകളും കമ്പനി നേടിയതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. 2027ഓടെ ബ്രൂവറി നിർമാണം പൂർത്തിയാകും എന്നാണ് വിവരം.

പ്രാദേശികമായുള്ള നിർമാണം വർഷത്തിൽ പതിനേഴ് മില്യൺ വിനോദ സഞ്ചാരികൾ എത്തുന്ന ദുബായുടെ ആവശ്യങ്ങൾക്ക് ഉപകരിക്കും എന്ന് സിറോക്കോ പ്രതിനിധി പറഞ്ഞു. 20 വർഷത്തോളമായി യുഎഇയിൽ മദ്യ വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് സിറോക്കോ. മദ്യം ഉപയോഗിക്കുന്നത് സംബന്ധിച്ച് കർശന നിയമങ്ങളാണ് യുഎഇയിൽ ഉള്ളത്. എന്നാൽ ടൂറിസം ഹബ്ബ് എന്ന നിലയിൽ ദുബായിൽ മദ്യ ഉപഭോഗത്തിന് ചില ഇളവുകൾ ഉണ്ട്.

20 വർഷത്തോളമായി ദുബായിൽ മദ്യ ഉപഭോഗവും വിൽപനയും അനുവദനീയമാണ്. യുഎഇയുടെ മറ്റ് പ്രദേശങ്ങളിലും ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കർശന ഉപാധികളോടെയാണ് വിൽപനയും മറ്റും.

Heineken is set to open its first major brewery in Dubai by 2027 through a joint venture with Sirocco, marking a milestone in the GCC’s brewing industry.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version