കാലതാമസം നേരിട്ട് നിർദിഷ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി. പദ്ധതി സംബന്ധിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിൻ്റെ തീരുമാനം വൈകുന്നതാണ് കാരണം. ഒരു മാസം മുൻപ് പദ്ധതി സംബന്ധിച്ച് കൊച്ചി മെട്രോ സമർപ്പിച്ച സാധ്യതാ റിപ്പോർട്ട് ഇപ്പോഴും ധനവകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് തിരുവനന്തപുരം മെട്രോ പദ്ധതിയിലെ തീരുമാനം വൈകിപ്പിക്കുന്നത്. മെട്രോ സംവിധാനത്തിലെ അലൈൻമെന്റ്, ഭൂഗർഭ ഭാഗങ്ങൾ തുടങ്ങിയ നിർണായക തീരുമാനങ്ങളാണ് സാധ്യതാ റിപ്പോർട്ടിലുള്ളത്.

മെട്രോ മെഡിക്കൽ കോളേജ് ജംഗ്ഷനിലൂടെ കടന്നുപോകാനുള്ള സാധ്യതയും ദേശീയപാത 66ലെ സ്ഥലപരിമിതി കാരണം അലൈൻമെന്റ് ക്രമീകരിക്കുന്നതും അടക്കമുള്ളതാണ് പ്രധാന ശുപാർശകൾ. പൈതൃക മേഖലകളിലെ ആഘാതം കുറയ്ക്കുന്ന തരത്തിലും അതേസമയം തന്നെ ലോജിസ്റ്റ്ക് കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്ന നിർമാണരീതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. റിപ്പോർട്ടിൽ സംസ്ഥാനത്തിന്റെ അനുമതി ലഭിച്ചാൽ ഡൽഹി മെട്രോ റെയിൽ കോർപറേഷനുമായി ചേർന്ന് പ്രൊജക്റ്റ് റിപ്പോർട്ട് വിശദമായി പരിഷ്കരിക്കും. ഇക്കാര്യത്തിൽ ഈ സാമ്പത്തിക വർഷം തന്നെ അന്തിമ മന്ത്രിസഭാ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ.

The Thiruvananthapuram Metro Rail project is facing delays due to the state’s pending decision on the Kochi Metro Rail Limited (KMRL) feasibility report. Key aspects like alignment and underground sections are under review.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version