സിനിമാ അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ വിക്രാന്ത് മാസി. ബോളിവുഡ് സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും വലിയ ആസ്തിയാണ് താരം ചുരുങ്ങിയ കാലത്തിനുള്ളിൽ ഉണ്ടാക്കിയത്. 20-26 കോടി രൂപയുടെ സമ്പാദ്യം താരത്തിനുണ്ട്. ബ്രാൻഡിങ്ങിലൂടെ മാത്രം താരത്തിന് 1-2 കോടി വരുമാനം ഉണ്ട്. വോൾവോ എസ് 90 മുതലുള്ള നിരവധി വാഹനങ്ങളും താരത്തിനുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയാണ് നടൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഭർത്താവ്, പിതാവ്, മകൻ എന്നീ നിലകളിൽ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും അവ നിറവേറ്റണമെന്നുമാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ അസാധാരണമായിരുന്നെന്നും പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറയുന്നതായും വിക്രാന്ത് സമൂഹ മാധ്യമത്തിൽ കുറിച്ചു. മുന്നോട്ടുള്ള യാത്രയിൽ ഭർത്താവ്, പിതാവ്, മകൻ എന്നീ നിലകളിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി, ഒപ്പം ഒരു നടൻ എന്ന നിലയിലും. അടുത്ത വർഷം നമ്മൾ അവസാനമായി കാണും. എല്ലാത്തിനും കടപ്പെട്ടിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
37ാമത്തെ വയസിലാണ് ആരാധകരെ ഞെട്ടിച്ച് വിക്രാന്ത് മാസിയുടെ വിരമിക്കൽ പ്രഖ്യാപനം. പുതിയ ചിത്രമായ ‘ദി സബർമതി റിപ്പോർട്ട്’ പ്രദർശനം തുടരവേയാണ് നടന്റെ വിരമിക്കൽ പ്രഖ്യാപനം. ‘ട്വൽത്ത് ഫെയിൽ’, ‘സെക്ടർ 36’ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിക്രാന്ത്. ധൂം മജാവോ ധൂം എന്ന ടിവി പരിപാടിയിലൂടെയാണ് വിക്രാന്ത് മാസി അഭിനയ ജീവിതം ആരംഭിച്ചത്. 2013ലെ ലൂട്ടേരയാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. തുടർന്ന് വിക്രാന്ത് ഡെത്ത് ഇൻ ദ് ഗെഞ്ച്, ജെന്നി വെഡ്‌സ് സണ്ണി, ഹസീൻ ദിൽരുബ, ലവ് ഹോസ്റ്റൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
Bollywood actor Vikrant Massey has announced his retirement at the age of 37, citing personal responsibilities. Known for stellar performances in Twelfth Fail and Sector 36, Vikrant expressed gratitude to fans as he transitions from acting.