ഇന്ത്യയിലെ ഏറ്റവും മികച്ച ബഹിരാകാശ സ്റ്റാർട്ടപ്പ് കേരളത്തിലേക്ക്| Agnikul Cosmos coming to Kerala

കേരളത്തിൽ പ്രവർത്തനം ആരംഭിക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച ബഹിരാകാശ സ്റ്റാർട്ടപ്പുകളിൽ ഒന്നായ Agnikul Cosmos. കഴിഞ്ഞ ദിവസം കോവളത്ത് സമാപിച്ച ഹഡിൽ ​ഗ്ലോബൽ 2024ൽ അ​ഗ്നികുൽ സഹസ്ഥാപകനും മദ്രാസ് ഐഐടി പ്രൊഫസറുമായ സത്യനാരായണൻ ചക്രവർത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഐഐടി മദ്രാസിലെ നാഷണൽ സെൻ്റർ ഫോർ കംബഷൻ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് (എൻസിസിആർഡി) ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ എയ്‌റോസ്‌പേസ് നിർമാതാക്കളും വാണിജ്യ വിക്ഷേപണ സേവന ദാതാക്കളുമാണ് അ​ഗ്നികുൽ. അഗ്നിബാൻ പോലുള്ള ലിഫ്റ്റ് ലോഞ്ച് വെഹിക്കിളുകൾ വികസിപ്പിക്കുകയും വിക്ഷേപിക്കുകയുമാണ് അ​ഗ്നികുലിന്റെ ലക്ഷ്യം.

ഇന്ത്യയിൽത്തന്നെ ഏറ്റവും മികച്ച രീതിയിൽ നടക്കുന്ന സ്റ്റാർട്ടപ്പ് സമ്മേളനങ്ങളിൽ ഒന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ (KSUM) ഹഡിൽ ​ഗ്ലോബൽ. ഹഡിൽ ​ഗ്ലോബൽ വേദിയിൽ ഇത്തരമൊരു നേട്ടത്തിന് കാരണമായി എന്നത് അഭിമാനകരമാണെന്ന് KSUM സിഇഒ അനൂപ് അംബിക പറഞ്ഞു. ടൈക്കോൺ കേരള സംരംഭക സമ്മേളനത്തിൽ ഹഡിൽ ​ഗ്ലോബലിന്റേയും കേരളത്തിന്റെ സ്റ്റാർട്ടപ് സംരംഭങ്ങളേയും കുറിച്ച് ചാനൽ അയാമുമായി അദ്ദേഹം സംസാരിച്ചു.

കേരളത്തിന്റെ സ്റ്റാർട്ടപ്പുകൾക്ക് മികച്ച അവസരങ്ങൾ ഒരുക്കുകയാണ് ഹഡിൽ ​ഗ്ലോബലും ടൈക്കോണും പോലുള്ള സംരംഭക സമ്മേളനങ്ങൾ. സംരംഭകർക്ക് ഫണ്ടിങ് ലഭ്യമാക്കുക എന്ന വലിയ ദൗത്യവും കേരള സ്റ്റാർട്ടപ് മിഷൻ നിറവേറ്റുന്നു. ഹഡിൽ ​ഗ്ലോബലിൽ ഇത്തവണ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് Agnikul Cosmos എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്പേസ് സ്റ്റാർട്ടപ്പ് തിരുവനന്തപുരത്തും പ്രവർത്തനം ആരംഭിക്കുന്നു എന്ന പ്രഖ്യാപനമാണ്. KSUM ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്ന മേഖലയാണ് ബഹിരാകാശ മേഖല. തിരുവനന്തപുരത്ത് തന്നെ സ്പേസ് മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളുണ്ട്. ഇവരെ വാണിജ്യപരമായി കൃത്യമായി ഉപയോ​ഗിക്കാൻ ഇപ്പോഴും നമുക്ക് സാധിച്ചിരുന്നില്ല. ഐഎസ്ആർഓയുടെ കീഴിൽ മാത്രം തിരുവനന്തപുരത്ത് 180ലധികം ചെറുകിട നിർമാതാക്കളുണ്ട്. ഇത്തരം സ്വകാര്യ ബഹിരാകാശ കമ്പനികളെ ഒന്നിച്ചു കൊണ്ടു വരാനുള്ള വേദിയായും ഹഡിൽ ​ഗ്ലോബൽ മാറിയതായി അദ്ദേഹം പറഞ്ഞു.

Agnikul Cosmos, India’s leading space startup, is set to launch operations in Kerala, as announced at Huddle Global 2024 in Kovalam. Discover how Kerala Startup Mission is fostering innovation in the space sector.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version