ചെന്നൈ ആസ്ഥാനമായുള്ള ഡിജിറ്റൽ ഹോം കുക്കിങ് ബ്രാൻഡ് ആണ് കുക്ക്ഡ് (Cookd). എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ആദിത്യൻ സോമുവാണ് സംരംഭത്തിന്റെ സ്ഥാപകൻ. യാതൊരു വിധ പാചക പശ്ചാത്തലവും ഇല്ലാതെയാണ് ആദിത്യൻ അഞ്ച് വർഷം മുൻപ് കുക്ക്ഡ് എന്ന സംരംഭം ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിലും ഓൺലൈനിലും കാണുന്ന പാചകവിധികൾ അത്ര പോര എന്ന ചിന്തയാണ് സ്വന്തം സംരംഭം തുടങ്ങാൻ ആദിത്യനെ പ്രേരിപ്പിച്ചത്. ഇന്ന് യൂട്യൂബിൽ മാത്രം 2.98 മില്യൺ സബ്സ്ക്രൈബേർസാണ് കുക്ക്ഡിന് ഉള്ളത്. കുക്ക്ഡ് ആപ്പിൽ മാത്രം 2000ത്തിലധികം റെസിപ്പികളുമുണ്ട്. മീൽ കിറ്റ്സ്, മസാല, കറി പേസ്റ്റ് തുടങ്ങിയ കുക്ക്ഡ് പ്രൊഡക്റ്റ്സും കമ്പനി വിപണിയിലെത്തിക്കുന്നു. ടൈക്കോൺ കേരള സംരംഭക സമ്മേളനത്തിൽ ചാനൽ അയാമുമായി ആദിത്യൻ സോമു സംസാരിച്ചു.
സോഷ്യൽ മീഡിയ റീച്ചിനായി ടാർഗറ്റ് സെറ്റ് ചെയ്യുന്നത് വിപരീത ഫലം ചെയ്യുമെന്ന് ആദിത്യൻ അഭിപ്രായപ്പെട്ടു. നല്ല കണ്ടന്റുകൾ ഉണ്ടാക്കുന്നത് തുടർന്നു കൊണ്ടേ ഇരിക്കുന്നതാണ് ഡിജിറ്റൽ ലോകത്ത് പിടിച്ചു നിൽക്കാനുള്ള ഏക പോംവഴി എന്നും അദ്ദേഹം പറഞ്ഞു. കുക്ക്ഡിന്റെ വളർച്ച അങ്ങനെയായിരുന്നു. മികച്ച കണ്ടന്റുകളിലൂടെയും വീഡിയോകളിലൂടെയും കുക്ക്ഡ് എന്ന പേര് ആളുകളിൽ റജിസ്റ്റർ ചെയ്തു. പിന്നീട് കുക്ക്ഡ് പ്രൊഡക്റ്റ്സ് എവിടെയെങ്കിലും കാണുമ്പോൾ ആളുകൾ ആ വീഡിയോകൾ ഓർക്കും. ഇത് ആളുകൾ സാധനങ്ങൾ വാങ്ങുന്നതിലേക്ക് നയിക്കും. ഇത്തരത്തിൽ ബ്രാൻഡ് നെയിം ആളുകളിലേക്ക് എത്തിക്കുന്ന സ്ട്രാറ്റജിയാണ് സമൂഹമാധ്യമങ്ങളിൽ ഗുണം ചെയ്യുക. ടാർഗറ്റ് സെറ്റ് ചെയ്യുമ്പോൾ എല്ലാ കണ്ടന്റുകളും ഒരുപോലെ ആകും. ഇതിലൂടെ കണ്ടന്റുകളുടെ ആധികാരികത നഷ്ടപ്പെടും. അതിനാൽ സമൂഹ മാധ്യമങ്ങളിൽ റീച്ച് വർധിപ്പിക്കാനായി ടാർഗറ്റ് സെറ്റ് ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കുക്ക്ഡ് എന്ന ആദിത്യൻന്റെ സംരംഭം ഇപ്പോൾ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. എഞ്ചിനീയർ അകാനാണ് ആദിത്യൻ പഠിച്ചതെങ്കിലും ഒരു കുക്ക് ആയി അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതാണ് കുക്ക്ഡ് എന്ന ആശയത്തിലേക്കെത്തിയത്. സാധാരണ മസാലകളിൽ നിന്നും വ്യത്യസ്തമായ കൂട്ടുകളാണ് കുക്ക്ഡ് മസാലയെ വ്യത്യസ്തമാക്കുന്നത്. യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലുമായി ലക്ഷക്കണക്കിന് സബ്സ്ക്രൈബേർസ് ആണ് കുക്ക്ഡിന് ഉള്ളത്. ഡിജിറ്റൽ ഹോം കുക്കിങ് ബ്രാൻഡ് എന്ന നിലയിലെ കുക്ക്ഡിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. വർഷങ്ങളായി യൂട്യൂബിലും മറ്റും പ്രൊഫഷനൽ ആയി വീഡിയോസ് ഇടാൻ കുക്ക്ഡ് ശ്രദ്ധിക്കുന്നു. അതാണ് ലക്ഷക്കണക്കിന് ഫുഡ് യൂട്യൂബ് ചാനലുകളിൽ നിന്ന് കുക്ക്ഡിനെ വ്യത്യസ്തമാക്കുന്നതും. കുക്ക്ഡ് തങ്ങളുടെ കണ്ടൻ്റ് സ്ട്രാറ്റജി മുതലുള്ള കാര്യങ്ങളിൽ വ്യത്യസ്ത പരീക്ഷിച്ചുകൊണ്ടേ ഇരിക്കുന്നു. ഒരു ബ്രാൻഡ് എന്ന നിലയിൽ ആളുകൾക്ക് ആധികാരികമായി എന്തെങ്കിലും മുന്നോട്ടു വെയ്ക്കാൻ നമ്മുടെ കയ്യിൽ ഉണ്ടാകണം. അതിന് ആദ്യം കസ്റ്റമേർസിനെ പരമാവധി അറിയാൻ ശ്രമിക്കണം. ഇങ്ങനെ ആളുകൾക്ക് കണക്റ്റ് ചെയ്യാൻ പറ്റുന്നതും എളുപ്പമുള്ളതുമായ റെസിപ്പികൾ പരിചയപ്പെടുത്തുന്നത് കൊണ്ടാണ് കുക്ക്ഡ് വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടത്. ഇങ്ങനെ ഓരോ വീഡിയോക്ക് പിന്നിലും കൃത്യമായ റിസേർച്ച് ഘടകങ്ങളുണ്ട്.
ആദിത്യന് നിരവധി കേരള ബന്ധങ്ങളും ഉണ്ട്. ബിസിനസ് കാര്യങ്ങൾക്കും അല്ലാതെയുമായി അത് കൊണ്ട് തന്നെ നിരവധി തവണ അദ്ദേഹം കേരളം സന്ദർശിക്കുന്നു. നടി കീർത്തി സുരേഷിന് കുക്ക്ഡിൽ നിക്ഷേപമുണ്ട്. ആദിത്യന്റെ സുഹൃത്ത് കൂടിയായ കീർത്തി നിരവധി കേരള വിഭവങ്ങളും അദ്ദേഹത്തിന് പരിചയപ്പെടുത്തി. കേരള ഏയ്ഞ്ചൽ നെറ്റ് വർക്കിലൂടെയും കുക്ക്ഡ് ഫണ്ടിങ്ങ് സ്വന്തമാക്കി. ഇത് കൂടാതെ കുക്ക്ഡിന്റെ പ്രധാന പ്രൊഡക്റ്റുകളുടെ വിതരണക്കാരും കേരളത്തിൽ നിന്നാണ്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ വർഷത്തിൽ പത്ത് തവണയെങ്കിലും അദ്ദേഹം കേരളം സന്ദർശിക്കാറുണ്ട്. ഓണസദ്യയാണ് ആദിത്യന് ഏറ്റവും ഇഷ്ടപ്പെട്ട കേരള രുചി. പൊറോട്ടയും ബീഫ് റോസ്റ്റും
അദ്ദേഹം കേരള സന്ദർശനത്തിൽ ഒഴിവാക്കാറില്ല.
Discover Cookd, a Chennai-based digital cooking brand founded by Aathitiyan Somu. With over 3 million YouTube subscribers, Cookd revolutionizes home cooking with authentic recipes, meal kits, and masalas while maintaining strong ties to Kerala’s culinary culture.