ജാഗ്വാറിൻ്റെ പുതിയ ഇലക്ട്രിക് പ്ലാറ്റ്‌ഫോമായ ജാഗ്വാർ ഇലക്ട്രിക് ആർക്കിടെക്ചർ (ജെഇഎ) ടാറ്റാ മോട്ടോഴ്‌സ് ഉപയോഗിക്കില്ല. ജെഇഎ പ്ലാറ്റ്ഫോം ജാഗ്വാർ ഇവികൾക്ക് വേണ്ടി മാത്രമായി ഉള്ളതാണെന്നും നിലവിൽ അവ ടാറ്റാ കാറുകളിൽ ഉപയോഗിക്കാൻ പദ്ധതിയില്ലെന്നും ജാഗ്വാർ പ്രതിനിധി പറഞ്ഞു. യുകെയിൽ രൂപകൽപന ചെയ്ത് നിർമിച്ച വാഹനങ്ങൾക്ക് മാത്രമേ പുതിയ പ്ലാറ്റ്ഫോം ഉപയോഗിക്കൂ. ബ്രാൻഡിന് പ്രാദേശിക നിർമാണ സാന്നിധ്യമുള്ള ചൈന അടക്കമുള്ള മറ്റ് വിപണികളിലും പ്ലാറ്റ്ഫോം ഉപയോഗിക്കില്ല.  കഴിഞ്ഞ വർഷം നവംബറിൽ ടാറ്റാ മോട്ടോഴ്‌സ് ജാഗ്വാർ ലാൻഡ് റോവറുമായി ചേർന്ന് Avinya ശ്രേണിയിലുള്ള വാഹനങ്ങൾക്കായി ഇലക്‌ട്രിഫൈഡ് മോഡുലാർ ആർക്കിടെക്ചർ (ഇഎംഎ) പങ്കിടാൻ തീരുമാനിച്ചിരുന്നു.

ഉയർന്ന നിലവാരമുള്ളതും ആഢംബര ശ്രേണിയിൽ ഉള്ളതുമായ വാഹനങ്ങൾക്കായാണ് JEA പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. ജാഗ്വാർ ബ്രാൻഡിനെ പുനഃസ്ഥാപിക്കാനും നിലവിലെ ഉൽപന്നങ്ങൾ പ്രവർത്തിക്കുന്ന ‘മാസ്-പ്രീമിയം’ വിഭാഗത്തിൽ നിന്ന് മുകളിലേക്ക് കൊണ്ടു വരാനുമാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റാ മോട്ടോഴ്‌സ് നിലവിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് ഈ സവിശേഷതയില്ല. എന്നാൽ JLRൻ്റെ EMA പ്ലാറ്റ്‌ഫോം ടാറ്റാ മോട്ടോഴ്‌സിൻ്റെ ഉയർന്ന സെഗ്‌മെൻ്റ് പ്രീമിയം വാഹനങ്ങൾക്ക് ഉപയോഗിക്കും.   

Tata Motors partners with JLR to adopt the Electrified Modular Architecture (EMA) for its Avinya EVs but won’t use Jaguar’s exclusive JEA platform, reserved for British-made luxury electric vehicles.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version