കേരത്തിലെ റെയിൽവേ വികസനത്തിന് ഭൂമി ഏറ്റെടുക്കലിലെ മെല്ലെപ്പോക്കിന് പരിഹാരം കാണാൻ കേരള സർക്കാരിനു മുൻപിൽ ധർണയിരിക്കാൻ ശശി തരൂർ എംപിയോട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരം നേമം റെയിൽവേ ടെർമിനൽ പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന് ലോക്സഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു കേന്ദ്ര മന്ത്രി.

ചോദ്യോത്തര വേളയിൽ തിരുവനന്തപുരം സെൻട്രലിലേക്കുള്ള റെയിൽവേ ലൈനിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതിയുടെ കാലതാമസവും ഇതിനായുള്ള ഫണ്ടിന്റെ അഭാവവും ചൂണ്ടിക്കാണിക്കുകയായിരുന്നു ശശി തരൂർ. വൻനഗരങ്ങളിലും ജംഗ്‌ഷനുകളിലും തിരക്ക് കുറയ്ക്കുന്നതിലാണ് റെയിൽവേയുടെ ശ്രദ്ധയെന്നും അടുത്ത 50 വർഷത്തെ ആവശ്യകതകൾ മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് രൂപകൽപന ചെയ്യുന്നതെന്നും ഇതിന് മറുപടിയായി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുന്നത് ഫണ്ടി അഭാവമല്ലെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനായി കേന്ദ്രം ഇതുവരെ 2150 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. ഇനി സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നാണ് പ്രവർത്തനം വേണ്ടത്. കേരളത്തിൽ വലിയ സ്വാധീനമുള്ള ശശി തരൂർ സംസ്ഥാന സർക്കാരിനു മുന്നിൽ  ഭൂമി ഏറ്റെടുക്കുന്നതിനായി ആവശ്യമെങ്കിൽ ധർണ നടത്താൻ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.  

Railway Minister Ashwini Vaishnav urges Shashi Tharoor MP to address Kerala’s land acquisition delays for the Thiruvananthapuram Nemom Railway Terminal. Rs 2150 crore has already been invested, but state action is pending.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version