പീസ് ഓഫ് ഡൂയിം​ഗ് ബിസിനസ്സ്”സംരംഭകർ വളരാൻ അത് മാത്രം മതി കെടി രാമറാവു

ഇന്ത്യയുടെ ഭാവി സാമ്പത്തിക നില രൂപ്പെടുത്തുന്നതിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് തെലങ്കാന എംഎൽഎയും മുൻ വ്യവസായ മന്ത്രിയുമായ കെ.ടി. രാമറാവു. സംരംഭകർക്കുള്ള യുഎസ് പട്ടികയായ ഫോർച്ച്യൂൺ 500ലോ ആദ്യ നൂറിലോ എത്താൻ ശേഷിയുള്ളവയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. ഇതിനു പുറമേ അനവധി തൊഴിലവസരങ്ങളും അവ ഉറപ്പുനൽകുന്നു. സ്റ്റാർട്ടപ്പുകളുടെ സമ്പൂർണ വിജയം ഗവൺമെന്റിന് ഉറപ്പു നൽകാനാകില്ല. എന്നാൽ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും മറ്റ് സഹായങ്ങൾ ഒരുക്കാനും സർക്കാരിനാകുമെന്നും അദ്ദേഹം പറഞ്ഞു. ടൈക്കോൺ കേരള സംരംഭക സമ്മേളത്തിൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തടസ്സങ്ങൾ സ്റ്റാർട്ടപ്പുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും എല്ലാ സംരംഭക മേഖലകളിലും ഡിസ്റപ്ഷൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട്തന്നെ തടസ്സങ്ങളെ മറികടക്കാൻ നൂതന ബിസിനസ്സുകൾക്ക് ഗവൺമെന്റിന്റെ പിന്തുണ അത്യന്താപേക്ഷിതമാണ്.

തെലങ്കാനയിൽ താൻ മന്ത്രിയായിരുന്നപ്പോൾ ഉണ്ടായ ഐടി സംരംഭകത്വത്തിൽ അടക്കമുള്ള മുന്നേറ്റം ഇത്തരം പിന്തുണയുടെ ഉദാഹരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014ൽ 57000 കോടി മാത്രമുണ്ടായിരുന്ന തെലങ്കാനയുടെ ഐടി മേഖല 2023ഓടെ 2.41 ലക്ഷം കോടി എന്ന വമ്പൻ മുന്നേറ്റം നടത്തി. കൃത്യമായ ഗവൺമെന്റ് പിന്തുണ ഉണ്ടെങ്കിൽ സംരംഭകർക്ക് എന്ത് ചെയ്യാനാകും എന്നതിന്റെ വലിയ തെളിവാണിത്. യുവജനങ്ങൾക്കായും തെലങ്കാന മികച്ച അവസരങ്ങൾ ഒരുക്കുന്നുണ്ട്. ഇതെല്ലാം മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണ്-അദ്ദേഹം പറഞ്ഞു.

K.T. Rama Rao emphasizes the critical role of startups in shaping India’s economy, their potential to reach Fortune 500, and Telangana’s IT growth from ₹57,000 crore to ₹2.41 lakh crore under his leadership.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version