ബെംഗളൂരു-ചെന്നൈ എക്സ്‍പ്രസ്‍വേയുടെ ആദ്യ ഘട്ടം ഗതാഗതത്തിനായി തുറന്നു. 260 കിലോമീറ്ററുള്ള എക്സ്‍പ്രസ്‍വേയുടെ കർണാടകയിലൂടെ കടന്നുപോകുന്ന 71 കിലോമീറ്റ‍ർ പാതയാണ് തുറന്നത്. ബെംഗളൂരുവിൽനിന്ന് ചെന്നൈ വരെ നീളുന്ന നാലുവരി എക്സ്‍പ്രസ്‍വേ 2025 ഓഗസ്റ്റോടെ പൂർണമായും ഗതാഗത യോഗ്യമാകുമെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു. ആന്ധ്ര, തമിഴ്നാട് ഭാഗങ്ങളിലെ നിർമാണ പ്രവർത്തനങ്ങളാണ് ഇനി പൂർത്തിയാകാനുള്ളത്. നാല് വരിപ്പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ മൂന്ന്-നാല് മണിക്കൂറിനുള്ളിൽ ബെംഗളൂരു-ചെന്നൈ യാത്ര സാധ്യമാകും.

കർണാടകയിലെ മാലൂർ, ബംഗാരപേട്ട്, ബെതമംഗല എന്നീ സ്ഥലങ്ങളിലാണ് ബെംഗളൂരു – ചെന്നൈ എക്സ്‍പ്രസ്‍വേയുടെ എക്സിറ്റ് പോയിൻ്റുകൾ. ഹോസ്കോട്ടെ-മാലൂർ (27.1 കിലോമീറ്റർ), മാലൂർ-ബംഗാരപേട്ട് (27.1 കിലോമീറ്റർ), ബംഗാരപേട്ട് – ബെതമംഗല (17.5 കിലോമീറ്റർ) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് 71 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തീകരിച്ചത്. ഇതിൽ ഹോസ്കോട്ടെയ്ക്ക് സമീപമുള്ള ക്ഷേത്രം മാറ്റി സ്ഥാപിക്കാൻ ഉണ്ടായിരുന്നതിനാൽ നിർമാണത്തിൽ ചെറിയ കാലതാമസം നേരിട്ടിരുന്നു. പിന്നീടെ ക്ഷ്ത്രം മാറ്റി സ്ഥാപിച്ചതോടെ നിർമാണം വേഗത്തിലായി.

16,370 കോടി രൂപ ചിലവിൽ നിർമിക്കുന്ന ബെംഗളൂരു-ചെന്നൈ അതിവേഗ പാതയ്ക്ക് 2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് തറക്കല്ലിട്ടത്. 71 അടിപ്പാതകൾ, 31 പാലങ്ങൾ, 6 ടോൾ പ്ലാസകൾ എന്നിവ ഉൾക്കൊള്ളുന്ന പദ്ധതിക്കായി 2650 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. നിർമാണം പൂർണമായും പൂ‍ർത്തിയാകാത്തതിനാൽ നിലവിൽ പാതയിൽ ടോൾ ഈടാക്കില്ല.

The Bengaluru-Chennai expressway’s 71-km stretch in Karnataka opens to the public, offering scenic drives and promising to reduce travel time between Bengaluru and Chennai by four hours.

Share.

Comments are closed.

Exit mobile version