സമുദ്രോർജ സാങ്കേതികവിദ്യയിൽ വിപ്ലവം സൃഷ്ടിച്ച് ഇസ്രായേൽ കമ്പനി ഇക്കോ വേവ് പവറും സ്ഥാപക ഇന്ന ബ്രാവർമാനും. നൂറ് കിലോ വാട്സോടെ നൂറ് വീടുകളിൽ വൈദ്യുതി എത്തിക്കാവുന്ന തരത്തിൽ സമുദ്രോർജ സാങ്കേതിക വിദ്യ വികസിപ്പിച്ചാണ് കമ്പനി ശ്രദ്ധ നേടുന്നത്. 2011ൽ 24-ാം വയസ്സിലാണ് ഇന്ന ഇക്കോ വേവ് പവർ എന്ന സമുദ്രോർജ കമ്പനി സ്ഥാപിച്ചത്.

ഇക്കോ വേവ് പവറും പങ്കാളിയായ EDF റിന്യൂവബിൾസ് ഇസ്രായേലുമായി ചേർന്ന് ജാഫ തുറമുഖത്ത് സമുദ്രോർജ സാങ്കേതികവിദ്യയുടെ പ്രദർശന പദ്ധതി ഔദ്യോഗികമായി തുറന്നു. 100 വീടുകളിൽ വൈദ്യുതി എത്തിക്കാൻ ശേഷിയുള്ള 100 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഇസ്രായേലിൻ്റെ ആദ്യ തരംഗ ഊർജ്ജ പദ്ധതിയാണിത്.

 

നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളായ കരഭിത്തികൾ, പിയറുകൾ എന്നിവ ഉപയോഗിച്ച് ഊർജം ഉണ്ടാക്കാവുന്ന തരത്തിൽ രൂപകൽപന ചെയ്‌തിരിക്കുന്ന സാങ്കേതികവിദ്യ പ്രധാനമായും കരയിലോ കരയോട് ചേർന്നോ ആണ് പ്രവർത്തിക്കുക. വലിയ ഫ്ലോട്ടറുകൾ മാത്രമാണ് ഇതിൽ വെള്ളവുമായി സമ്പർക്കം പുലർത്തുന്ന ഒരേയൊരു ഭാഗം. ഫ്ലോട്ടറുകൾ തിരമാലകൾക്കൊപ്പം നീങ്ങി പിസ്റ്റണുകളിലൂടെയും മോട്ടോറുകളിലൂടെയും ഊർജോത്പാദനം സാധ്യമാക്കും. ഉയർന്ന ചെലവിൽ കടലിൽ നിർമിക്കുന്ന ഭൂരിഭാഗം വേവ് എനർജി പ്രോജക്ടുകളിൽ നിന്നും കമ്പനിയെ വേറിട്ട് നിർത്തുന്നതാണ് ഈ സാങ്കേതികവിദ്യയെന്ന് ഇന്ന ബ്രാവർമാൻ പറഞ്ഞു.

നിലവിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളായ ഇറാൻ, തുർക്കി, സൗദി അറേബ്യ, ഖത്തർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയാകർഷിക്കുകയാണ് ഈ കമ്പനി. ഊർജ നിർമാണത്തിന് അതിർത്തികൾ ബാധകമല്ലെന്ന് ഇന്ന ബ്രാവർമാൻ പറഞ്ഞു.

Learn how Eco Wave Power, led by Inna Braverman, is revolutionizing renewable energy by harnessing the power of ocean waves. Discover its innovative projects worldwide.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version