വിസ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ പുതിയ രൂപം പുറത്തിറക്കി സൗദി അറേബ്യ. കെഎസ്എ വിസ പ്ലാറ്റ്‌ഫോം (KSA Visa Platform) സൗദി വിദേശകാര്യ മന്ത്രാലയമാണ് വികസിപ്പിച്ചിരിക്കുന്നത്. കെഎസ്എ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് വിസയ്ക്കായി അപേക്ഷിക്കാം. ഇത് സൗദിയിലേക്കുള്ള യാത്രാ നടപടികൾ കൂടുതൽ വേഗത്തിലാക്കും.

Saudi eVisa Platform

കൂടുതൽ വിദേശികളെ ആകർഷിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. സന്ദർശകരുടെ എണ്ണം ഇതിലൂടെ വർധിപ്പിക്കാനാകുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനൊപ്പം ഉംറ ചെയ്യാനും ‌ഇ-വിസയിലൂടെ സാധിക്കും. വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും അപേക്ഷാ നടപടികളും കെഎസ്എ വിസ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.

സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകൾ ലഭ്യമാണ്. സിംഗിൾ എൻട്രി വിസയുടെ കാലാവധി 90 ദിവസവും മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് ഒരു വർഷവുമാണ്. വിസ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം എന്നതാണ് ഇ-വിസയുടെ പ്രധാന സവിശേഷത. മൂന്ന് ദിവസത്തിനകം വിസ നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് റിപ്പോർട്ട്.

Saudi Arabia unveils the KSA Visa Platform for fast electronic visa applications. Use the instant eVisa for tourism, Umrah, with 90-day (single) or 1-year (multiple) options.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version