കേരളത്തിൽ 200 കോടി നിക്ഷേപിക്കുന്ന US കമ്പനി കൂടുതൽ സ്റ്റാർട്ടപ്പുകളെ തേടുന്നു, ThinkBio.ai |

 കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്ബയോ ഡോട്ട് എഐ (ThinkBio.ai) ബയോടെക്നോളജി മേഖലയിൽ കൂടുതൽ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു. മലയാളി സ്റ്റാർട്ടപ്പ് സംരംഭം ഫെതർ സോഫ്റ്റ് ഇൻഫോ സൊലൂഷൻസിനെ (Feathersoft Info Solutions) തിങ്ക്ബയോ ഡോട്ട് എഐ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ബയോടെക്, ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്‌കെയർ മേഖലകൾക്ക് എഐ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന കമ്പനിയാണ് തിങ്ക് ബയോ. സോഫ്റ്റ് വെയർ, ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ നൽകുന്ന കൊച്ചി ഇൻഫോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ഫെതർ സോഫ്റ്റ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ 200 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. എഐ, ബയോടെക്‌നോളജി രംഗത്ത് ആയിരത്തിലധികം തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ഈ നിക്ഷേപ പദ്ധതികൾ.

ഏറ്റെടുക്കൽ തിങ്ക്ബയോയുടെ സേവനങ്ങൾ വിപുലീകരിക്കാനും പ്ലാറ്റ്ഫോം-നിർമാണ ശേഷി ശക്തിപ്പെടുത്താനും ലൈഫ് സയൻസ് രംഗത്ത് ക്ലയന്റുകൾക്ക് മികച്ച സേവനം നൽകാനും പ്രാപ്തമാക്കും. 350ൽ അധികം സ്‌കിൽഡ് പ്രൊഫഷണൽസുള്ള ഫെതർ സോഫ്റ്റിനെ സ്വന്തമാക്കിയതിലൂടെ ക്ലൗഡ് കംപ്യൂട്ടിങ്ങിലും സോഫ്റ്റ് വെയർ എൻജിനീയറിങ്ങിലുമുള്ള വൈദഗ്ദ്ധ്യവും തിങ്ക് ബയോയ്ക്ക് ലഭ്യമാകും. നവീകരണ പ്രവർത്തനം ശക്തിപ്പെടുത്തുക, മരുന്ന് ഗവേഷണ രംഗത്തെ പരിവർത്തനം എന്നിവയാണ് ഏറ്റെടുക്കലിന്റെ പ്രധാന ലക്ഷ്യങ്ങൾ.

കേരളത്തിലേക്ക് ഇത്ര വലിയ നിക്ഷേപവും തൊഴിൽസാധ്യതകളും കൊണ്ടുവരാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് തിങ്ക്ബയോ സ്ഥാപകനും സിഇഒയുമായ പ്രദീപ് പാലാഴി പറഞ്ഞു. ചാനൽഅയാം സ്ഥാപക നിഷ കൃഷ്ണനുമായി സംസാരിക്കവേ ബയോ സയൻസിലും ലൈഫ് സയൻസിലും സാങ്കേതികവിദ്യയിലൂടെ നവീന മാറ്റം സൃഷ്ടിക്കുവാനുള്ള കമ്പനിയുടെ ദൗത്യത്തിന്റെ സുപ്രധാന ചുവടുവയ്പാണ് ഈ ഏറ്റെടുക്കലെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ ബാക്ക് എൻഡ് പ്രവർത്തനങ്ങളെല്ലാം കേരളം കേന്ദ്രീകരിച്ചാണ്. എഐ മേഖലകളിലെ നിരവധി കമ്പനികളിൽ നിക്ഷേപത്തിനായി തിങ്ക്ബയോയ്ക്ക് ഭാവി പദ്ധതികളുണ്ട്. ഇൻക്യുബേഷൻ എന്നതിലുപരി കമ്പനികളുടെ വളർച്ചയിൽ കൂടെനിൽക്കുകയാണ് ലക്ഷ്യം. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള സാങ്കേതിക രംഗത്ത് വർദ്ധിച്ചുവരുന്ന പ്രധാന്യമാണ് ഈ ഏറ്റെടുക്കൽ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമിത ബുദ്ധിയിലൂടെ ബയോടെക്, ഡിജിറ്റൽ ഹെൽത്ത് കെയർ രംഗങ്ങളിൽ  നവീന മാറ്റം കൊണ്ടുവരാനുള്ള തിങ്ക് ബയോയുടെ ശ്രമങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫെതർസോഫ്റ്റ് സിഇഒ ജോർജ്ജ് വർഗീസും സ്ഥാപകൻ സുധീഷ് ചന്ദ്രനും പറഞ്ഞു. പുതിയ പങ്കാളിത്തത്തിലൂടെ രോഗീ പരിചരണത്തിലും മെഡിക്കൽ സാങ്കേതിക മേഖലയിലും മാറ്റം സൃഷ്ടിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

Explore Pradeep Palazhi’s vision for ThinkBio.Ai as he shares insights on AI-driven healthcare solutions, the Feathers Software acquisition, and Kerala’s tech growth in an exclusive conversation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version