ഗുകേഷ് നൽകേണ്ടത് 4.67 കോടി നികുതി

18 വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഡി. ഗുകേഷ്. അദ്ദേഹത്തിൻ്റെ വിജയത്തിൽ രാജ്യം ആഹ്ലാദിക്കുമ്പോൾ അതിലും ആഹ്ലാദം നിറഞ്ഞ ഒരു കൂട്ടരുണ്ട്-ആദായ നികുതി വകുപ്പ്! 11.45 കോടി രൂപയാണ് ലോക ചെസ് ചാംപ്യനായ ഗുകേഷിന് ലഭിക്കേണ്ട യഥാർത്ഥ സമ്മാനത്തുക. എന്നാൽ നിരവധി ദേശീയ മാധ്യമങ്ങളുടെ റിപ്പോ‌‍ർട്ട് അനുസരിച്ച് ഈ തുകയിൽ നിന്നും 4.67 കോടി രൂപ വരെ അദ്ദേഹം നികുതിയിനത്തിൽ നൽകേണ്ടി വരും. സമൂഹമാധ്യമങ്ങളിൽ അടക്കം സംഭവത്തിൽ ആദായ നികുതി വകുപ്പിനെതിരെ വൻ വിമർശനവും ട്രോളുകളുമാണ്.

ഇന്ത്യയിലെ നിയമപ്രകാരം 15 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ഉള്ളവർ 30 ശതമാനം ആദായ നികുതി നൽകണം. അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർ 37 ശതമാനം വരെ അധിക നികുതിയും പുറമെ നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും നൽകണം. അത്കൊണ്ട് തന്നെ 11.45 കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗുകേഷ് 42 ശതമാനത്തോളം നികുതിയിനത്തിൽ നൽകണം. ലോക ചെസ് ചാംപ്യൻഷിപ്പിൽ ആകെ സമ്മാനത്തുക 21.20 കോടി രൂപയാണ്. ഓരോ ഗെയിമും ജയിക്കുമ്പോൾ ജേതാവിന് ലഭിക്കുക 1.68 കോടി രൂപയാണ്. ഈ കണക്ക് പ്രകാരം ഫൈനൽ വരെ മൂന്ന് ജയം സ്വന്തമാക്കിയ ഗുകേഷിന് 5.07 കോടി രൂപയാണ് സമ്മാനം. രണ്ട് ജയമുള്ള ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ശേഷിക്കുന്ന തുക ഇരുവർക്കും തുല്യമായി വീതിച്ചു നൽകും.

ഗുകേഷ് സമ്മാനത്തുകയിൽ നിന്നും നൽകേണ്ട നികുതി സംബന്ധിച്ച വാർത്തകൾക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. ഗുകേഷ് ലോക ചാംപ്യനായപ്പോൾ ശരിക്കും ചാംപ്യനായത് നികുതി വകുപ്പാണെന്നും അതിന് അവരെ അഭിനന്ദിക്കണമെന്നുമാണ് ട്രോളുകൾ.

Discover how India’s youngest World Chess Champion, D Gukesh, not only achieved glory but also faced significant tax implications on his ₹11 crore prize money. Learn about his earnings, tax liabilities, and the witty social media reactions to this historic win.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version